Join Whatsapp Group. Join now!
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 18

ഉമയ്യത്തിന്റെ അടിമയായിരുന്ന ബിലാലിനെ (റ) വാങ്ങി മോചിപ്പിച്ചത് ആരാണ്? #ഇസ്ലാമിക്-ക്വിസ് #Ramadan-Quiz #Islamic-History
(www.kasargodvartha.com 09.04.2023) ഇന്നത്തെ ചോദ്യം:

ഉമയ്യത്തിന്റെ അടിമയായിരുന്ന ബിലാലിനെ (റ) വാങ്ങി മോചിപ്പിച്ചത് ആരാണ്?
     
News, Ramadan, Ramadan-2023, Ramadan-18, Ramadan Quiz, Islamic Quiz, Bilal (RA), Day 18: Who purchased and freed Bilal (RA)? Ramadan Vasantham 2023 - Kasargodvartha Quiz Competition.

ഉമവീ ഭരണകൂടം

പ്രവാചകന്‍ മുഹമ്മദ് നബിക്കു ശേഷം ഖലീഫമാരാണ് അറേബ്യ ഭരിച്ചത്. നാല് ഖലീഫകള്‍ക്ക് ശേഷം ഉമവികള്‍ അടുത്ത ഖലീഫമാരായി ഭരണത്തില്‍ വന്നു. മുആവിയ ഇബ്നു അബീ സുഫ് യാന്‍ സ്ഥാപിച്ച ഭരണകൂടമാണ് ഉമവീ ഭരണകൂടം എന്നറിയപ്പെടുന്നത്. ദമസ്‌കസ് ആയിരുന്നു ഇവരുടെ തലസ്ഥാനം. ഹിജ്റ 41 മുതല്‍ 132 വരെ ഭരണം നിലനിന്നു. 14 കൊല്ലം മുആവിയ കുടുംബവും 78 കൊല്ലം മര്‍വാന്‍ കുടുംബവും ഭരിച്ചു.

ബലപ്രയോഗത്തിലൂടെ ഖലീഫയുടെ സ്ഥാനാരോഹണം നടത്തി ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമായി രാജഭരണത്തിന് തുടക്കമിട്ടതും ഉമവികളാണ്. മുആവിയയില്‍ തുടങ്ങിയ ഉമവിയ്യ ഖിലാഫതിന് അബ്ബാസികളാല്‍ വധിക്കപ്പെട്ട മര്‍വാന്‍ ഇബ്നു മുഹമ്മദോട് കൂടി സമാപനമായി. ഉമവീ ഭരണകൂടത്തില്‍ മുആവിയ, യസീദ്, മര്‍വാന്‍, അബ്ദുല്‍ മലിക്, വലീദ് ഒന്നാമന്‍, സുലൈമാന്‍ ഉമര്‍ ഇബ്നു അബ്ദുല്‍ അസീസ്, യസീദ്, ഹിശാം, വലീദ് രണ്ടാമന്‍, ഇബ്റാഹീം, മര്‍വാന്‍ തുടങ്ങിയവരാണ് അധികാരം കയ്യാളിയിരുന്നത്.
    
News, Ramadan, Ramadan-2023, Ramadan-18, Ramadan Quiz, Islamic Quiz, Bilal (RA), Day 18: Who purchased and freed Bilal (RA)? Ramadan Vasantham 2023 - Kasargodvartha Quiz Competition.

Keywords: News, Ramadan, Ramadan-2023, Ramadan-18, Ramadan Quiz, Islamic Quiz, Bilal (RA), Day 18: Who purchased and freed Bilal (RA)? Ramadan Vasantham 2023 - Kasargodvartha Quiz Competition.

Post a Comment