പകുതി ഭക്ഷണം കഴിച്ച ശേഷമാണ് ചട്‌നിക്കുള്ളില്‍ കൂറ ചത്ത് കിടക്കുന്നത് കണ്ടതെന്നും ടീ സ്റ്റാള്‍ അധികൃതരോട് വിവരം പറഞ്ഞപ്പോള്‍ എവിടെ നിന്നെങ്കിലും പാറി വീണതാകാമെന്ന ലാഘവത്തോടെയുള്ള മറുപടിയാണ് നല്‍കിയതെന്നും പരാതിക്കാരനായ ചെമ്മനാട് വയലാംകുഴിയിലെ മോഹന്‍ദാസ് പറഞ്ഞു.
റെയില്‍വേയുടെ പരാതി ആപായ 'റെയില്‍ മദദ്' (Rail Madad) വഴി പരാതി രജിസ്റ്റര്‍ ചെയ്തതായി (പരാതി നമ്പര്‍: 2023041301250) മോഹന്‍ദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും റെയില്‍വേ അധികൃതരുടെയും അനാസ്ഥയാണ് ഇത്തരത്തില്‍ മോശം ഭക്ഷണം ലഭിക്കാന്‍ ഇടയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Complaint, Cockroach, Food, Railway Station, Tea Stall, Cockroach found in food brought from tea stall of railway station.
< !- START disable copy paste -->