Join Whatsapp Group. Join now!
Aster MIMS 25/06/2023

Remanded | ചുമട്ട് തൊഴിലാളിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ 2 പേര്‍ റിമാൻഡിൽ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾYouths remanded in case of trying to kill by hitting car
കാസര്‍കോട്: (www.kasargodvartha.com) യുവാക്കള്‍ ഓടിച്ച കാര്‍ ഡിവൈഡറിലിടിച്ചതിന് പിന്നാലെ വാക് തര്‍ക്കവും വധശ്രമവും നടന്നതായുള്ള പരാതിയെ തുടർന്ന് അറസ്റ്റിലായ രണ്ടുപേരെ റിമാൻഡ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജയ് കുമാര്‍ ഷെട്ടി എന്ന തേജു (28), അഭിഷേക് എന്ന കോഴി അഭി (25) എന്നിവരാണ് പിടിയിലായത്. ചുമട്ട് തൊഴിലാളിയും എസ് ടി യു പ്രവര്‍ത്തകനുമായ പാറക്കട്ടയിലെ സിദ്ദീഖിനെ (26) അക്രമിച്ചെന്നാണ് കേസ്.
  
Kasaragod, Kerala, News, Top-Headlines, Latest-News, Remand, Police, Arrest, Arrested, Case, Murder-attempt, Police-station, Police, Complaint, Attack, Assault, Youths remanded in case of trying to kill by hitting car.

വെള്ളിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കറന്തക്കാട് ഭാഗത്ത് കാർ ഡിവൈഡറിൽ ഇടിച്ചത് കണ്ട് പിന്നാലെ ബുള്ളറ്റ് ബൈകിൽ വരികയായിരുന്ന സിദ്ദീഖ് അന്വേഷിച്ചിരുന്നതായും പിന്നീട് ഇവര്‍ തമ്മില്‍ വാക് തര്‍ക്കം ഉണ്ടായതായും പരാതിയിൽ പറയുന്നു. സിദ്ദിഖ് പെട്ടെന്ന് ബൈക് എടുത്ത് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് വരികയും പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബദരിയ ഹോടെലിന് മുന്നില്‍റ വാഹനം നിര്‍ത്തി സിദ്ദീഖ് മാറി നിന്നതോടെ കാര്‍ വന്ന് ബൈകിനെ ഇടിച്ചു തെറിപ്പിച്ചുവെന്നുമാണ് പരാതി.
  
Kasaragod, Kerala, News, Top-Headlines, Latest-News, Remand, Police, Arrest, Arrested, Case, Murder-attempt, Police-station, Police, Complaint, Attack, Assault, Youths remanded in case of trying to kill by hitting car.

വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പൊലീസ് തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാറിനേയും യുവാക്കളെയും കസ്റ്റഡിയിലെടുത്തു. വധശ്രമം ഉൾപെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് ഇൻസ്‌പെക്ടർ പി അജിത് കുമാര്‍, എസ്ഐ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാക്കളെ പിടികൂടിയത്.

Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Remand, Police, Arrest, Arrested, Case, Murder-attempt, Police-station, Police, Complaint, Attack, Assault, Youths remanded in case of trying to kill by hitting car.
< !- START disable copy paste -->

Post a Comment