ബദിയഡുക്ക: (www.kasargodvartha.com) 19 കാരി യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയെയാണ് വ്യാഴാഴ്ച ഉച്ച മുതല്‍ കാണാതായത്. യുവതി പോകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനൊപ്പം പോയതായി മനസിലായതായും ബന്ധുക്കള്‍ പറഞ്ഞു.
യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. സൈബര്‍ സെലിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
Eloped | 19 കാരി യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി
Women Elopes with Youth,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ