Join Whatsapp Group. Join now!
Aster MIMS 22/05/2023

Ramadan | ഭക്തിസാന്ദ്രമായി റമദാനിലെ ആദ്യ വെള്ളിയാഴ്ച; ആത്മനിര്‍വൃതിയില്‍ വിശ്വാസികൾ ; മസ്‌ജിദുകൾ നിറഞ്ഞുകവിഞ്ഞു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾPrayers to be offered in first Friday of Ramadan
കാസർകോട്: (www.kasargodvartha.com) ഭക്തിസാന്ദ്രമായി പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെ ആദ്യ വെള്ളിയാഴ്ച. ജുമുഅ നിസ്കാരത്തിന് പള്ളികള്‍ നിറഞ്ഞുകവിഞ്ഞു. മാസങ്ങളിൽ ഏറ്റവും പുണ്യമായ റമദാനും ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠതയുമുള്ള വെള്ളിയാഴ്ചയും ഒരുമിച്ചെത്തുന്ന സുദിനത്തിൽ വിശ്വാസികൾ പ്രാര്‍ഥനാനിര്‍ഭരമായി. ജുമുഅക്ക് മുമ്പ് വളരെ നേരത്തെ തന്നെ മസ്‌ജിദുകളിൽ എത്തിയ വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമായി വെള്ളിയാഴ്ചയെ ധന്യമാക്കി.

Kasaragod, Kerala, News, Ramadan, Masjid, Prayer, Malik Deenar, Class, Top-Headlines, Prayers to be offered in first Friday of Ramadan.

പല മസ്‌ജിദുകളിലും കൂടുതൽ വിശ്വാസികൾ എത്തുന്നത് കണക്കിലെടുത്ത് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. തളങ്കര മാലിക് ദീനാർ മസ്‌ജിദ്‌ അടക്കം ചരിത്ര പ്രാധാന്യമുള്ള പള്ളികളിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെത്തി. രണ്ടാമത്തെ നോമ്പില്‍ തന്നെ ആദ്യ ജുമുഅ ലഭിച്ചത് വിശ്വാസികളിലും സന്തോഷം പടർത്തി. 30 നോമ്പ് ലഭിക്കുകയാണെകിൽ ഈ റമദാനിൽ അഞ്ച് വെള്ളിയാഴ്ചകൾ ലഭിക്കുമെന്നതും പ്രത്യേകതയാണ്. ജുമുഅ നിസ്കാരത്തിന് ശേഷം ഖത്വീബുമാരുടെ ഉത്ബോധന പ്രസംഗവും നടന്നു. നോമ്പിന്റെ ചൈതന്യവും ജീവിതത്തിൽ പകർത്തേണ്ട മാതൃകകളും പണ്ഡിതന്മാർ ഉണർത്തി.

Kasaragod, Kerala, News, Ramadan, Masjid, Prayer, Malik Deenar, Class, Top-Headlines, Prayers to be offered in first Friday of Ramadan.

കാരുണ്യത്തിന്റെതാണ് റമദാനിലെ ആദ്യത്തെ 10 ദിനങ്ങൾ. വ്രതാനുഷ്ഠാനത്തോടൊപ്പം സഹജീവികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസിലാക്കി ദാനധർമങ്ങൾ നൽകാനും വിശ്വാസികൾ മുന്നിട്ടിറങ്ങി. പവിത്ര മാസത്തിന്റെ വിശുദ്ധി ജീവിതത്തിലും പകർത്താൻ മനസിനെ പാകപ്പെടുത്തിയാണ് വിശ്വാസികള്‍ മസ്‌ജിദുകളിൽ നിന്ന് മടങ്ങിയത്. എല്ലാദിവസവും പള്ളികൾ കേന്ദ്രീകരിച്ച് ഇഫ്ത്വാർ സംഗമം, മതപഠന ക്ലാസുകൾ തുടങ്ങിയവയും നടക്കുന്നുണ്ട്.



Keywords: Kasaragod, Kerala, News, Ramadan, Masjid, Prayer, Malik Deenar, Class, Top-Headlines, Prayers to be offered in first Friday of Ramadan.
< !- START disable copy paste -->

Post a Comment