മുസ്ലിം സമൂഹത്തിലെ കുടുംബഭദ്രതയുടെ അടിസ്ഥാനം ഇസ്ലാമിക അനന്തരാവകാശ നിയമമാണ്. പിതാവ് മരണപ്പെടുമ്പോള്‍ പെണ്‍മക്കള്‍ മാത്രമായാല്‍ അവര്‍ക്ക് മൂന്നില്‍ രണ്ട് ഭാഗം ഓഹരിയെ കിട്ടുകയുള്ളൂ എന്നും ബാക്കിവരുന്ന മൂന്നില്‍ ഒരു ഭാഗം കുടുംബവുമായി ബന്ധമില്ലാത്ത പിതൃസഹോദരന്‍ കൊണ്ടുപോകുന്നത് അനീതിയാണ് എന്നാണ് ഇവരുടെ വാദം. യഥാര്‍ഥത്തില്‍ ഒരു മകളാണുള്ളത് എങ്കില്‍, അവള്‍ക്ക് പിന്നില്‍ കൂടുതലും പെണ്‍മക്കള്‍ ആണെങ്കില്‍ മൂന്നില്‍ രണ്ട് ഭാഗവും സുനിശ്ചിതമായ അവകാശ ഓഹരിയായി ഇസ്ലാം നിര്‍ണയിച്ചിരിക്കുന്നു.
ഇതേ സ്ഥാനത്ത് ആണ്‍മക്കള്‍ ആണെങ്കില്‍ അവരുടെ ഓഹരി ശിഷ്ടാവകാശമാണ്. ഭാര്യ സ്ത്രീയാണ് മരണപ്പെട്ടതെങ്കില്‍ ഭര്‍ത്താവ്, അവരുടെ മാതാവ്, പിതാവ് എന്നിവര്‍ക്ക് ഓഹരി നല്‍കിയ ശേഷം ബാക്കി വരുന്നത് പലപ്പോഴും 50 ശതമാനം കുറവായിരിക്കും. അവിടെ ഒരു മകള്‍ മാത്രമാണെങ്കില്‍ നിശ്ചിതയായി 50 ശതമാനം മകള്‍ക്ക് ലഭിക്കും. രണ്ടോ കൂടുതലോ പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മൂന്നില്‍ രണ്ട് അഥവാ 66.66 ശതമാനം ഓഹരിയായി ലഭിക്കും. ഇതേ സ്ഥാനത്ത് ആണ്‍മക്കള്‍ ആണെങ്കില്‍ അവര്‍ക്ക് ബാക്കിവരുന്ന ശിഷ്ടാവകാശം മാത്രമേ ലഭിക്കുകയുള്ളൂ.
മരിച്ച ആളുടെ ഉമ്മ, ഉപ്പ, ഭാര്യ എന്നിവര്‍ക്ക് പുറമേ രണ്ട് പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ ഒരു മകള്‍ക്ക് 29.63 ശതമാനം ലഭിക്കുമ്പോള്‍ രണ്ട് ആണ്‍മക്കള്‍ ആണെങ്കില്‍ ഒരു മകന് 27 ശതമാനം ലഭിക്കുകയുള്ളു. ഈ ഉദാഹരണത്തില്‍ രണ്ട് പെണ്‍മക്കളോടൊപ്പം പിതൃ സഹോദരനും ഉണ്ടെങ്കില്‍ അദ്ദേഹത്തിന് അവകാശമായി ഒന്നും ലഭിക്കുകയില്ല. ബാക്കി ഒന്നും ഇല്ലാത്തതിനാലും പിതാവിന്റെ സാന്നിധ്യത്തില്‍ സഹോദരന് ഒന്ന് ലഭിക്കാത്തതുകൊണ്ടും രണ്ടു പെണ്‍മക്കളും മരിച്ച ആളുടെ ഭാര്യയും ഉമ്മയും ഉണ്ടെങ്കില്‍ കൂടെ ഉള്ള പിതൃസഹോദരനെ 24ഇല്‍ ഒരു ഭാഗം അഥവാ നാല് ശതമാനമേ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍കിള്‍ പ്രസിഡന്റ് ഹമീദ് സഅദി അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി പ്രാര്‍ഥന നടത്തി. റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹസൈനാര്‍ സഖാഫി കുണിയ, സി എല്‍ ഹമീദ്, ടി പി അബ്ദുല്ല ചേരുമ്പ, അശ്‌റഫ് കരിപ്പൊടി പ്രസംഗിച്ചു. ഇബ്‌റാഹിം സഅദി വിട്ടല്‍ സ്വാഗതവും അശ്‌റഫ് ചെമനാട് നന്ദിയും പറഞ്ഞു.
Keywords: Melparamba, Kasaragod, Kerala, News, Islam, Women, Inauguration, Conference, Latest-News, Top-Headlines, Muhammad Ali Saqafi Thrikkaripur about Law Of Succession In Islam.