മംഗ്ളുറു: (www.kasargodvartha.com) നരസിംഹരാജ (എൻആർ) നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് ഹൈകമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥി മുൻ മന്ത്രി തൻവീർ സേട്ട് ആറാം അങ്കത്തിന് ഒരുങ്ങുമ്പോൾ മൈസൂറു മുൻ മേയറും കോൺഗ്രസ് നേതാവുമായ അയ്യൂബ് ഖാന്റെ ഉദയഗിരിയിലെ വീടങ്കണത്തിലും പരിസരത്തും ആൾക്കൂട്ടം മറ്റൊരു ആവേശത്തിലാണ്. ഇത്തവണ മണ്ഡലത്തിൽ ഖാൻ മത്സരിക്കണം എന്നാണ് അവരുടെ ആവശ്യം. പാർടി ടികറ്റ് തന്നില്ലെങ്കിൽ സ്വതന്ത്രനായി നിന്നാലും ജയിപ്പിച്ചു തരാം എന്ന ശബ്ദം ഉയർത്തുന്നവർ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തന്നെ. 'വികസനത്തിന് അയ്യൂബ് ഖാൻ', 'എൻആർ മണ്ഡലത്തെ സാമൂഹിക തിന്മകളിൽ നിന്ന് രക്ഷിക്കുക' തുടങ്ങിയ പ്ലകാർഡുകൾ അവർ കൈയിലേന്തി.
അനുയായികൾക്ക് മുഖം കാണിച്ച് ഖാൻ പറഞ്ഞു, 'നിങ്ങൾ കാത്തിരിക്കുക. കോൺഗ്രസ് ഹൈകമാൻഡ് ഈ മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. മത്സരിക്കുന്ന കാര്യം പാർടിയിൽ തന്റെ ഉപദേശകർ, സമുദായ നേതാക്കൾ, മത നേതാക്കൾ തുടങ്ങിയവരുമായി ആലോചിക്കട്ടെ'. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസ് പാർടിയിൽ സജീവമായ താൻ ഇത്തവണ എൻആർ മണ്ഡലത്തിൽ സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുകയും ഇക്കാര്യം ഹൈകമാൻഡിനോട് അപേക്ഷിക്കുകയും ചെയ്തതായി ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മേയർ, ഡെപ്യൂടി മേയർ എന്നീ നിലകളിലും സമൂഹിക രംഗത്തും നടത്തിയ പ്രവർത്തനമാണ് പിൻബലം. അനുയായികൾ നിരന്തരം വീട്ടിലെത്തി മത്സരിക്കാൻ ആവശ്യപ്പെടാറുണ്ട്. ഇപ്പോൾ ഇതാ അവർ സംഘടിച്ച് എത്തിയിരിക്കുന്നു, ഖാൻ കൂട്ടിച്ചേർത്തു.
അഞ്ച് തവണ എൻആർ മണ്ഡലം എംഎൽഎയായിരുന്ന മുൻ മന്ത്രി അസീസ് സേട്ടിന്റെ നിര്യാണത്തെ തുടർന്ന് നടന്ന 2002ലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു മകൻ തൻവീർ സേട്ടിന്റെ കന്നിയങ്കം. ആ വിജയം. 2004, '08, '13, '18 തെരഞ്ഞെടുപ്പുകളിൽ ആവർത്തിച്ചു. 2016-18ൽ മന്ത്രിയായിരുന്നു. പിതാവ് അസീസ് സേട്ട് 1972-1984 കാലം മൂന്ന് മന്ത്രിസഭകളിൽ അംഗമായിരുന്നു. 1967,'72,'78 തെരഞ്ഞെടുപ്പുകളിൾ കോൺഗ്രസ് സ്ഥാനാർഥിയായാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. 1983ൽ ജനതാപാർടി എംഎൽഎയായി. 1999ൽ വീണ്ടും കോൺഗ്രസ് എംഎൽഎ. 2001ൽ മരണം വരെ ആറ് തവണ നരസിംഹരാജ എംഎൽഎ.
പിതാവ് അബ്ദുൽ സത്താർ സേട്ടിന്റെ മൈസൂറു ലക്ഷ്മി നഗർ ക്ലോക് ടവറിന് എതിർവശത്ത് ഡിപാർട്മെന്റ് സ്റ്റാളിൽ 17 വർഷം ജോലി ചെയ്ത വേളയിലായിരുന്നു രാഷ്ട്രീയ പ്രവേശം. കർണാടകയിൽ നിന്നുള്ള ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു (എംഎൽസി) അസീസ് സേട്ട്. മൈസൂർ ജില്ല ബീഡി മസ്ദൂർ ഫെഡറേഷൻ സ്ഥാപക പ്രസിഡണ്ടാണ്. ഇദ്ദേഹത്തിന്റെ പേരിൽ മൈസൂറുവിൽ നഗർ ഉണ്ട്. സേട്ട് പൈതൃകം കാക്കുകയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ കോൺഗ്രസ് ചെയ്തതെന്നാണ് നിരീക്ഷണം. അടുത്ത തലമുറ സിനിമ ലോകത്താണ്.
നാല് വർഷം മുമ്പ് ഒരു വിവാഹ ആഘോഷച്ചടങ്ങിനിടെയുണ്ടായ ആക്രമണത്തിൽ തൻവീർ സേട്ടിന് ഗുരുതര പരുക്കേറ്റിരുന്നു. ഏറെക്കാലം ആശുപത്രിയിൽ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ ഇത്തവണ മത്സരിക്കില്ലെന്ന സൂചന സേട്ട് നൽകിയിരുന്നു. എന്നാൽ കോൺഗ്രസ് ഈ 56 കാരനു തന്നെ സീറ്റ് നൽകി. കോൺഗ്രസ്, ബിജെപി, എസ്ഡിപിഐ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് എൻആർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൻവീർ സേട്ട് (കോൺഗ്രസ്)-62268, സന്തീഷ് സ്വാമി (ബി.ജെ.പി)-44141, അബ്ദുൽ മജീദ് (എസ്ഡിപിഐ)-33284 എന്നിങ്ങിനെ യായിരുന്നു ലഭിച്ച വോടുകൾ.

Keywords: News, Top-Headlines, Mangalore, Karnataka, Election, Candidate, Congress, by-election, BJP, SDPI, Mysore, Politics, MLA Sait set to contest again from NR Constituency.