പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 12 സിലിണ്ടറുകൾക്ക് 200 രൂപ സബ്‌സിഡി കഴിഞ്ഞ വർഷം മേയിലാണ് സർക്കാർ പ്രഖ്യാപിച്ചത്. പണപ്പെരുപ്പത്തിന്റെ ഭാരം കുറയ്ക്കാനായിരുന്നു ഈ തീരുമാനം. 2023 മാർച്ച് ഒന്ന് വരെ 9.59 കോടി ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. ഇതിനായി 2022-23 സാമ്പത്തിക വർഷത്തിൽ 6,100 കോടി രൂപയും 2023-24ൽ 7,680 കോടി രൂപയും ചിലവ് വരുമെന്നും മന്ത്രി പറഞ്ഞു അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി നേരിട്ട് നിക്ഷേപിക്കും.
രാജ്യത്തെ ഗ്രാമീണ - ദരിദ്രരായ കുടുംബങ്ങൾക്ക് എൽപിജി ലഭ്യമാക്കുന്നതിന് 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിച്ചത്. ഇതുവഴി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് ആദ്യത്തെ ഗ്യാസ് സിലിണ്ടർ സൗജന്യമായി നൽകുന്നു. കൂടാതെ, ഒരു വർഷം 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ അധിക സബ്‌സിഡിയും ലഭിക്കും.
Keywords: New Delhi, National, News, Government, Gas Cylinder, Prime Minister, Bank, Family, Women, Top-Headlines, Govt extends ₹200 subsidy on LPG cylinder under Ujjwala scheme by 1 year.
< !- START disable copy paste -->