city-gold-ad-for-blogger
Aster MIMS 10/10/2023

Walking Way | ഇനി അപകട ഭീഷണിയില്ലാതെ നടന്നുപോകാം; മൊഗ്രാൽ സ്കൂൾ റോഡിൽ നടപ്പാതയായി

മൊഗ്രാൽ:  (www.kasargodvartha.com) വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഇനി അപകട ഭീഷണിയില്ലാതെ നടന്നുപോകാനാകും. മൊഗ്രാൽ സ്കൂൾ റോഡിൽ 10 ലക്ഷം രൂപ ചിലവിൽ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച നടപ്പാത നിർമാണം സമയബന്ധിതമായി  പൂർത്തിയാക്കി കാൽനടയാത്രക്കാർക്ക് തുറന്നുകൊടുത്തു.

നേരത്തെ സ്കൂൾ റോഡിന് സമീപത്തുള്ള ഓവുചാലിന് സ്ലാബ് ഇല്ലാത്തത്  വിദ്യാർഥികളെയും, കാൽനടയാത്രക്കാരെയും, രോഗികളെയും ഏറെ പ്രയാസപ്പെടുത്തിയിരുന്നു. വാഹനങ്ങളുടെ തിരക്ക് കാരണം റോഡിൽ നിന്ന് മാറിനിൽക്കാൻ ഓവുചാലിന് സ്ലാബ് ഇല്ലാത്തത് മൂലം വിദ്യാർഥികൾക്കും, കാൽനടയാത്രക്കാർക്കും രോഗികൾക്കും കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ഓവുചാലിന് സ്ലാബുകൾ സ്ഥാപിച്ച് അതിന്റെ മുകളിൽ  ടൈൽസുകൾ പാകി കൈവരികളും സ്ഥാപിച്ച് നടപ്പാത ഒരുക്കിയത്.

Walking Way | ഇനി അപകട ഭീഷണിയില്ലാതെ നടന്നുപോകാം; മൊഗ്രാൽ സ്കൂൾ റോഡിൽ നടപ്പാതയായി

രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന മൊഗ്രാൽ സ്കൂളിലേക്കുള്ള റോഡിൽ നടപ്പാത ഇല്ലാത്തതിന്റെ പ്രയാസം പൊതുമരാമത്ത് മന്ത്രിയെ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, മുൻ സ്കൂൾ പ്രിൻസിപൽ മനോജ്‌ എന്നിവർ  നിവേദനത്തിലൂടെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നടപ്പാതയ്ക്ക് തുക അനുവദിച്ച് കിട്ടിയത്.

Walking Way | ഇനി അപകട ഭീഷണിയില്ലാതെ നടന്നുപോകാം; മൊഗ്രാൽ സ്കൂൾ റോഡിൽ നടപ്പാതയായി

നടപ്പാതയുടെ പ്രയോജനം സ്കൂളിന് മാത്രമല്ല തൊട്ടടുത്ത പൊതുവിതരണ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താക്കൾക്കും, യുനാനി ഡിസ്പെൻസറിയിലേക്കെത്തുന്ന രോഗികൾക്കും, അംഗൻവാടി കുട്ടികൾക്കും ഏറെ ഉപകരിക്കുമെന്ന് നാട്ടുകാർ പറയുന്നു.

Keywords: Mogral, news, Kerala, Top-Headlines, kasaragod, school, Road, Students, Walking way built in Mogral.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL