city-gold-ad-for-blogger
Aster MIMS 10/10/2023

Bus Seized | 'ലേസര്‍ എല്‍ഇഡി ലൈറ്റുകളും ജനറേറ്ററും ഘടിപ്പിച്ച് മല്ലൂ സിംഗ് എത്തി'; വയനാട്ടിൽ നിന്ന് ഗോവയിലേക്ക് വിദ്യാർഥികളുമായി യാത്രതിരിച്ച ടൂറിസ്റ്റ് ബസ് കാസർകോട്ട് പിടിയിൽ; കുട്ടികൾ കെഎസ്ആർടിസി ബസിൽ തിരികെ മടങ്ങി

കാസര്‍കോട്: (www.kasargodvartha.com) നിയമം ലംഘിച്ച് ലേസര്‍, എല്‍ഇഡി ലൈറ്റുകളുമായി ഓടിയ ടൂറിസ്റ്റ് ബസ് പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. മാനന്തവാടിയില്‍ രജിസ്റ്റര്‍ ചെയ്ത മല്ലൂ സിംഗ് എന്ന ബസാണ് കാസര്‍കോട് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബസിന്റെ ഫിറ്റ്‌നസ് താത്കാലികമായി റദ്ദാക്കി.

വയനാട് കല്‍പറ്റ എന്‍എംഎസ്എം ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ ഗോവയിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് കാസര്‍കോട് വച്ച് ബസ് പിടികൂടിയത്. മോടോര്‍ വാഹന വകുപ്പിന്റെ പതിവ് രാത്രി പരിശോധനയ്ക്കിടെയാണ് ലേസര്‍, എല്‍ഇഡി ലൈറ്റുകളുമായി വന്ന ബസില്‍ നിയമ ലംഘനം കണ്ടെത്തിയത്.

Bus Seized | 'ലേസര്‍ എല്‍ഇഡി ലൈറ്റുകളും ജനറേറ്ററും ഘടിപ്പിച്ച് മല്ലൂ സിംഗ് എത്തി'; വയനാട്ടിൽ നിന്ന് ഗോവയിലേക്ക് വിദ്യാർഥികളുമായി യാത്രതിരിച്ച ടൂറിസ്റ്റ് ബസ് കാസർകോട്ട് പിടിയിൽ; കുട്ടികൾ കെഎസ്ആർടിസി ബസിൽ തിരികെ മടങ്ങി

'ബസില്‍ പ്രത്യേക ജനറേറ്ററും ഘടിപ്പിച്ചിരുന്നു. വിനോദയാത്ര പോകാനായി ആര്‍ടിഒയില്‍ നിന്നുള്ള യാത്രാ അനുമതിയും വാഹനത്തിന് ഉണ്ടായിരുന്നില്ല. ബസ് വയനാട് സ്വദേശി ജിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. വാഹനത്തിനെതിരെ നടപടിയെടുത്തതോടെ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ സൗകര്യം ലഭ്യമാക്കാന്‍ നടപടിയെടുത്തു', ഉദ്യോഗസ്ഥർ പറഞ്ഞു.

വിനോദയാത്ര റദ്ദാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസില്‍ വയനാട്ടിലേക്ക് തിരിച്ചുപോയി. ആര്‍ടിഒയില്‍ നിന്നുള്ള അനുമതി അടക്കമുള്ളവ ഉണ്ടോയെന്ന് വിനോദ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

Bus Seized | 'ലേസര്‍ എല്‍ഇഡി ലൈറ്റുകളും ജനറേറ്ററും ഘടിപ്പിച്ച് മല്ലൂ സിംഗ് എത്തി'; വയനാട്ടിൽ നിന്ന് ഗോവയിലേക്ക് വിദ്യാർഥികളുമായി യാത്രതിരിച്ച ടൂറിസ്റ്റ് ബസ് കാസർകോട്ട് പിടിയിൽ; കുട്ടികൾ കെഎസ്ആർടിസി ബസിൽ തിരികെ മടങ്ങി

Keywords:  Latest-News, Top-Headlines, Kasaragod, Students, Bus, Seized, Motor, Tourism, KSRTC-bus, College, Wayanad, Violation of law; MVD nabs tourist bus carrying students.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL