Accident | യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ 52കാരന് ദാരുണാന്ത്യം; ഒരാള്‍ക്ക് പരുക്ക്
ശാര്‍ജ: (www.kasargodvartha.com) യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ 52കാരന് ദാരുണാന്ത്യം. യുഎഇ പൗരനാണ് മരിച്ചതെന്ന് ശാര്‍ജ പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശാര്‍ജയിലെ മലീഹ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നുവെന്നാണ് റിപോര്‍ട്. ഗുരുതരമായി പരിക്കേറ്റ 52 വയസുകാരന് അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് ബന്ധുക്കള്‍ക്ക് സംസ്കാരത്തിനായി വിട്ടുകൊടുത്തു. ഗുരുതരമായി പരിക്കേറ്റയാളെ അപകട സ്ഥലത്തു നിന്ന് ഹെലികോപ്റ്ററിലാണ് അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയത്. സാരമായ പരുക്കുകളുള്ള ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: Sharjah, news, Gulf, World, Top-Headlines, Injured, Accident, UAE: Emirati man, 52, killed in Sharjah car crash.