Join Whatsapp Group. Join now!
Aster MIMS 10/10/2023

Protest | ജീവിതഭാരം തലയിലേറ്റി; 7 കെട്ടുകൾ ചുമന്ന് കാസർകോട്ടെ സെബാസ്റ്റ്യന്റെ വേറിട്ട പ്രതിഷേധം

Separate protest by Sebastian#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഇന്ധന ഭാരം, വീട്ടുകരം, ഭൂമിയുടെ ന്യായ വില, രജിസ്ട്രേഷൻ, വൈദ്യുതി കരം, വെള്ള കരം, അടച്ചിട്ട വീടിനുള്ള കരം തുടങ്ങി ഏഴോളം വിഭാഗങ്ങൾക്ക് കുത്തനെ നികുതി വർധിപ്പിച്ച സംസ്ഥാന സർകാരിന്റെ ബജറ്റിനെതിരെ ഉളിയത്തടുക്ക സ്വദേശി കെ വി സെബാസ്റ്റ്യന്റെ വേറിട്ട പ്രതിഷേധം ജനശ്രദ്ധ ആകർഷിച്ചു.

ഏഴ് കെട്ടുകളിലായി ജീവിത ഭാരം പേറിക്കൊണ്ടാണ് സെബാസ്റ്റ്യൻ നഗരത്തിലൂടെ ഒറ്റയാൾ പോരാട്ടം നടത്തിയത്. ദോശയും ഇഡലിയും ഉണ്ടാക്കി വിതരണം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ട താൻ ഇപ്പോൾ സാധനങ്ങളുടെ വിലക്കയറ്റം കാരണം ജോലി നിർത്തേണ്ടി വന്നതിന്റെ പ്രതിഷേധമായാണ് കെട്ടുകൾ ചുമന്ന് കൊണ്ടുള്ള പ്രതിഷേധ യാത്ര നടത്താൻ കാരണമായതെന്ന് സെബാസ്റ്റ്യൻ പറയുന്നു.

Latest-News, Kerala, Kasaragod, Protest, Kerala-Budget, Budget, Price, Collectorate, General-hospital, Top-Headlines, Separate protest by Sebastian.

കാസർകോട് താലൂക് ഓഫീസ് പരിസരത്തെ രജിസ്‌ട്രേഷൻ ഓഫീസ് പരിസരത്ത് നിന്നാണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ഏഴ് കെട്ടുകൾ ചുമന്ന് കൊണ്ടുള്ള പ്രതിഷേധ യാത്ര തുടങ്ങിയത്. കാസർകോട് പഴയ ബസ് സ്റ്റാൻഡ്, ജെനറൽ ആശുപത്രി, പെട്രോൾ പമ്പ്, പുതിയ ബസ് സ്റ്റാൻഡ്, വിദ്യാനഗർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കാസർകോട് കലക്ട്രേറ്റ് ഗേറ്റിന് മുന്നിലാണ് ഉച്ചയോടെ യാത്ര സമാപിച്ചത്.

സെബാസ്റ്റ്യന്റെ വേറിട്ട പ്രതിഷേധം ഏറെ ജനശ്രദ്ധ ആകർഷിച്ചു. പലരും അദ്ദേഹത്തിന്റെ പ്രതിഷേധത്തിൽ പിന്തുണയും അനുഭാവവും പ്രകടിപ്പിച്ചു. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ധൂർത്തും പാഴ് ചിലവുകളും വിദേശ യാത്രകളും വിവാദമായപ്പോൾ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ ദാരിദ്ര്യമോ ഇല്ലെന്നായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരിച്ചതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.

 

എന്നാലിപ്പോൾ, എല്ലാത്തിനും നികുതി കൂട്ടി ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് ധനമന്ത്രിയും സർകാരും നടത്തിയതെന്ന് സെബാസ്റ്റ്യൻ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ ജനവികാരം ഉയർന്ന് വരണമെന്നും സാധാരണക്കാർക്ക് ജീവിക്കാനുള്ള എല്ലാ സാഹചര്യവും നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest-News, Kerala, Kasaragod, Protest, Kerala-Budget, Budget, Price, Collectorate, General-hospital, Top-Headlines, Separate protest by Sebastian.


Keywords: Latest-News, Kerala, Kasaragod, Protest, Kerala-Budget, Budget, Price, Collectorate, General-hospital, Top-Headlines, Separate protest by Sebastian.

Post a Comment