city-gold-ad-for-blogger
Aster MIMS 10/10/2023

Found Dead | റിയാദില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: (www.kasargodvartha.com) റിയാദില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കൊല്ലോട് സ്വദേശി കുഴിവിള റോഡരികത്ത് വീട്ടില്‍ വനജകുമാര്‍ രഘുവരനാണ്(49) മരിച്ചത്. റിയാദില്‍നിന്ന് 1200 കിലോമീറ്ററകലെ വടക്കന്‍ അതിര്‍ത്തി പട്ടണമായ അല്‍ഖുറയാത്തിലെ സനാഇയ ഏരിയയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

വെള്ളിയാഴ്ച പുലര്‍ചെ കഴുകിയ വസ്ത്രങ്ങള്‍ വിരിക്കാനായി മുകളിലെ നിലയിലേക്ക് പോയ സഹപ്രവര്‍ത്തകരാണ് തൂങ്ങിമരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. ഏഴുവര്‍ഷമായി നാട്ടില്‍ പോയിട്ട്. സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടിരുന്നു എന്നാണ് വിവരം. 

 Found Dead | റിയാദില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍

25 വര്‍ഷമായി ഇവിടെ പ്രവാസിയായ ഇദ്ദേഹം അല്‍ഖുറയാത്തിലെ സനാഇയ ഏരിയയില്‍ അലൂമിനിയം ഫാബ്രികേഷന്‍ വര്‍ക് ഷോപ് നടത്തുകയായിരുന്നു. മൃതദേഹം അല്‍ഖുറയാത്ത് ജനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords:  Riyadh, news, Gulf, World, Top-Headlines, Police, Riyadh: Malayali man found dead.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL