Join Whatsapp Group. Join now!
Aster MIMS 10/10/2023

Loan Fair | മടങ്ങിവന്ന പ്രവാസികള്‍ക്ക് അവസരം: പദ്ധതികള്‍ക്ക് പണം നേടാം; നോര്‍ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള 9,10ന് കാസര്‍കോട്ട്

NORKA-Union Bank Pravasi Loan Fair on 9th and 10th, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) മടങ്ങിവന്ന പ്രവാസിമലയാളികള്‍ക്കായി നോര്‍ക്കയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി കാസര്‍കോട്ട് ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒമ്പത്, 10 തീയതികളിലാണ് മേള. യൂണിയന്‍ ബാങ്കിന്റെ കാസര്‍കോട് ബ്രാഞ്ചിലാണ് (പി.ബി നമ്പര്‍.56, പാദൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ന്യൂ ബസ് സ്റ്റാന്‍ഡ്) മേള നടക്കുക.
           
Latest-News, Kerala, Kasaragod, Government-of-Kerala, Bank Loans, Top-Headlines, NORKA-Union Bank Pravasi Loan Fair on 9th and 10th.

താത്പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www(dot)norkaroots(dot)org യിലെ എന്‍ഡിപിആര്‍ഇഎം ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്പോര്‍ട്ട് കോപ്പിയും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡി / റേഷന്‍ കാര്‍ഡ്, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം അതാതു വേദികളില്‍ രാവിലെ 10 മുതല്‍ പങ്കെടുക്കണം.

നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്‍സ് (എന്‍ഡിപിആര്‍ഇഎം) പദ്ധതി പ്രകാരമാണ് ലോണ്‍ അനുവദിക്കുക. 15 ശതമാനം മൂലധന സബ്‌സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് (ടോള്‍ ഫ്രീ) 18004253939, ഫോണ്‍ 0471 2770500.

Keywords: Latest-News, Kerala, Kasaragod, Government-of-Kerala, Bank Loans, Top-Headlines, NORKA-Union Bank Pravasi Loan Fair on 9th and 10th.
< !- START disable copy paste -->

Post a Comment