Join Whatsapp Group. Join now!
Aster MIMS 10/10/2023

NH work | ദേശീയപാത വികസനം: വാഹനങ്ങളുടെ സഞ്ചാരം സര്‍വീസ് റോഡിലേക്ക് മാറ്റി; കൂടുതല്‍ ദുരിതത്തിലായി പെറുവാഡ് പ്രദേശവാസികള്‍; 'ബസിറങ്ങി റോഡ് മുറിച്ച് കടക്കാന്‍ 2 കി. മീറ്റര്‍ നടക്കണം'

Movement of vehicles shifted to service road; people of Peruwad suffering more, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പെറുവാഡ്: (www.kasargodvartha.com) ദേശീയപാത വികസനത്തോടനുബന്ധിച്ച് മൊഗ്രാല്‍ ടിവിഎസ് റോഡ് മുതല്‍ മാവിനക്കട്ട വരെയുള്ള മൂന്ന് കിലോമീറ്ററില്‍ ബസ് അടക്കമുള്ള മുഴുവന്‍ വാഹനങ്ങളുടെയും സഞ്ചാരം ദേശീയപാതയ്ക്ക് ഇരുവശമുള്ള സര്‍വീസ് റോഡിലൂടെയാക്കി മാറ്റിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലായതായി പ്രദേശവാസികള്‍ പറയുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഗതാഗതം തിരിച്ച് വിട്ടതെന്നാണ് ആരോപണം.
                 
Latest-News, Kerala, Kasaragod, Top-Headlines, National Highway, Public-Demand, Work, Road, Movement of vehicles shifted to service road; people of Peruwad suffering more.

സര്‍വീസ് റോഡ് വീതി കുറഞ്ഞത് കാരണം വണ്‍വേ ആയി മാത്രമേ ഇതിലേ വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റുന്നുള്ളു. ഇതോടെ പെറുവാട്ടുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോള്‍ രണ്ടുഭാഗത്തുമായി.
തെക്കോട്ട് പോകേണ്ടവര്‍ കിഴക്ക് ഭാഗത്തുള്ള സ്റ്റോപില്‍ നിന്നും വടക്കോട്ട് പോകേണ്ടവര്‍ പടിഞ്ഞാര്‍ ഭാഗത്ത് നിന്നുള്ള ബസ് കേന്ദ്രത്തില്‍ നിന്നുമാണ് ബസ് കയറേണ്ടത്. എന്നാല്‍ പ്രധാന റോഡ് അടച്ചിട്ടതിനാല്‍ ഒരു ഭാഗത്തുള്ളവര്‍ക്ക് മറ്റൊരു ഭാഗത്തേക്ക് കടന്നുചെല്ലാന്‍ ഇനി സാധ്യമല്ല.
       
Latest-News, Kerala, Kasaragod, Top-Headlines, National Highway, Public-Demand, Work, Road, Movement of vehicles shifted to service road; people of Peruwad suffering more.

പടിഞ്ഞാറ് ഭാഗത്തുള്ള ഒരാള്‍ക്ക് ഇനി തെക്കുള്ള കാസര്‍കോട് ഭാഗത്തേക്ക് ബസില്‍ പോകണമെങ്കില്‍ ആദ്യം രണ്ട് കി. മി വടക്കോട്ടുള്ള ബസില്‍ കയറി കുമ്പള ഇറങ്ങി അവിടെ നിന്ന് മറ്റൊരു ബസില്‍ കാസര്‍കോട്ടേക്ക് കയറേണ്ട അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അതുപോലെ കിഴക്ക് ഭാഗത്തുള്ള ഒരാള്‍ക്ക് വടക്കുള്ള മംഗ്ളുറു ഭാഗത്തേക്ക് ചെല്ലണമെങ്കില്‍ ആദ്യം തെക്കോട്ടേക്കുള്ള ബസില്‍ കയറി മൊഗ്രാലില്‍ ഇറങ്ങി അവിടെ അടിപ്പാത ക്രോസ് ചെയ്ത് തിരിച്ച് മറ്റൊരു ബസില്‍ കയറേണ്ടി വരുന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
          
Latest-News, Kerala, Kasaragod, Top-Headlines, National Highway, Public-Demand, Work, Road, Movement of vehicles shifted to service road; people of Peruwad suffering more.

വികസനം വരുമ്പോള്‍ ഉള്ള സൗകര്യങ്ങള്‍ കൂടി എടുത്തുകളഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം. പെറുവാഡ് അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ അനിശ്ചിത കാല സമരം ആറ് മാസം പിന്നിട്ടിരിക്കുകയാണ്. ഇങ്ങനെ ദ്രോഹം തുടരുന്നതിനാല്‍ റോഡ് തടയലും വോട് ബഹിഷ്‌കരണവും അടക്കമുള്ള ശക്തമായ സമരപരിപാടികള്‍ ആലോചിക്കുകയാണെന്ന് പെറുവാഡ് അടിപ്പാത ആക്ഷന്‍ കമിറ്റി ഭാരവാഹികള്‍ പറഞ്ഞു.
                      
Latest-News, Kerala, Kasaragod, Top-Headlines, National Highway, Public-Demand, Work, Road, Movement of vehicles shifted to service road; people of Peruwad suffering more.

Keywords: Latest-News, Kerala, Kasaragod, Top-Headlines, National Highway, Public-Demand, Work, Road, Movement of vehicles shifted to service road; people of Peruwad suffering more.
< !- START disable copy paste -->

Post a Comment