മംഗ്ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 100 രൂപ കള്ളനോടുകൾ വിതരണം ചെയ്തു എന്ന കേസിൽ പ്രതിക്ക് മംഗ്ളുറു ജില്ലാ സെഷൻസ് കോടതി നാലു വർഷം തടവ് ശിക്ഷ വിധിച്ചു. ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി അബ്ബാസിനെ (53) യാണ് ശിക്ഷിച്ചത്.
മുൽകി ഭാഗങ്ങളിൽ പല വ്യാപാര സ്ഥാപനങ്ങളിലും കള്ളനോട് നൽകി സാധനങ്ങൾ വാങ്ങിയതായി 2019 ഒക്ടോബർ 24ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതായും 16 കള്ളനോടുകൾ അബ്ബാസിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
Keywords: Mangalore, news, National, Top-Headlines, Jail, Crime, case, Police, Fake Notes, Man gets four-year jail term in counterfeit currency case.