city-gold-ad-for-blogger
Aster MIMS 10/10/2023

Lokayukta | 9600 കോടിയുടെ ഭൂമി ഇടപാട്: 3 മലയാളി എംഎല്‍എമാരുള്‍പെടെ പ്രതികളായി ലോകായുക്ത കേസ്

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മലയാളി ജനപ്രതിനിധികള്‍ ഉള്‍പെടെ പ്രതിചേര്‍ത്ത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ ലോകായുക്ത അന്വേഷണം. കര്‍ണാടക കോണ്‍ഗ്രസിലെ മലയാളി മുഖങ്ങളായ നിയമസഭ പ്രതിപക്ഷ ഉപനേതാവും മംഗ്‌ളുറു എംഎല്‍എയുമായ മുന്‍മന്ത്രി യുടി ഖാദര്‍, മുന്‍മന്ത്രിയും കോട്ടയം ചിങ്ങവനം സ്വദേശിയുമായ സര്‍വാഗ്‌ന നഗര്‍ എംഎല്‍എ കെജെ ജോര്‍ജ്, കാസര്‍കോട് നാലപ്പാട് കുടുംബാംഗവും ശാന്തി നഗര്‍ എംഎല്‍എയുമായ എന്‍എ ഹാരിസ്, പ്രതിപക്ഷ നേതാവ് മുന്‍മുഖ്യമന്ത്രി സിദ്ധാരാമയ്യ, പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര തുടങ്ങിയവരാണ് പ്രതികള്‍.
       
Lokayukta | 9600 കോടിയുടെ ഭൂമി ഇടപാട്: 3 മലയാളി എംഎല്‍എമാരുള്‍പെടെ പ്രതികളായി ലോകായുക്ത കേസ്

ബെംഗ്‌ളൂറിലും പരിസരങ്ങളിലുമായി 9600 കോടി രൂപ വിലവരുന്ന 1100 ഏകര്‍ ഭൂമി സിദ്ധാരാമയ്യ മുഖ്യമന്ത്രിയായ കാലം ഭരണസംവിധാനം ഉപയോഗിച്ച് തട്ടിയെടുത്തു എന്നാണ് ബിജെപി ദക്ഷിണ ബെംഗ്‌ളൂറു ജില്ലാ പ്രസിഡണ്ട് എന്‍ആര്‍ രമേശ് ലോകായുക്ത മുമ്പാകെ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. തന്റെ വാദം ന്യായീകരിക്കാന്‍ 10 പരാതികള്‍ വെവ്വേറെയായി തെളിവുകള്‍ എന്നവകാശപ്പെടുന്ന 3728 പേജുകളുള്ള രേഖകള്‍ സഹിതം പരാതിക്കാരന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ 62 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ, 900 ഫോടോകള്‍ എന്നിവയും സമര്‍പ്പിച്ചു.
                 
Lokayukta | 9600 കോടിയുടെ ഭൂമി ഇടപാട്: 3 മലയാളി എംഎല്‍എമാരുള്‍പെടെ പ്രതികളായി ലോകായുക്ത കേസ്

സിദ്ധാരാമയ്യ സര്‍കാര്‍ അധികാരത്തിലിരുന്ന 2013-18 കാലത്ത് റോബര്‍ട് വാദ്രക്ക് പങ്കാളിത്തമുള്ള കംപനിക്ക് ദക്ഷിണ ബെംഗ്‌ളൂറു താലൂകിലെ പെഡ്ഡനപല്ല്യ, വര്‍തുരു നരസിപുര, വര്‍തുരു, ഗംഗനഹള്ളി മേഖലയിലെ ഭൂമി ഭരണത്തിന്റെ മറവില്‍ കൈമാറി എന്നാണ് പരാതിയിലുള്ളത്. മുന്‍ കോണ്‍ഗ്രസ് മന്ത്രിമാരായ കൃഷ്ണ ഭൈരെഗൗഢ, സമീര്‍ അഹ്മദ് ഖാന്‍, എംബി പടില്‍, ദിനേശ് ഗുണ്ടുറാവു, കൃഷ്ണപ്പ എംഎല്‍എ, ഒമ്പത് മുതിര്‍ന്ന ഐഎഎസ്, അഞ്ച് മുതിര്‍ന്ന കെഎഎസ് ഉള്‍പെടെ 21 ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റിന് (CID) കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തും നല്‍കി.

Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Political-News, Politics, BJP, Congress, Lokayukta case against Robert Vadra and MLAs.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL