city-gold-ad-for-blogger
Aster MIMS 10/10/2023

History | പറഞ്ഞുപറഞ്ഞ് ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട തോമസ് ഐസക്; 6 മിനുറ്റില്‍ ഒതുക്കിയ മാണിയും നായനാറും; 16 ദിവസം മാത്രം ധനമന്ത്രിയായി ബജറ്റ് അവതരിപ്പിച്ച സിഎച് മുഹമ്മദ് കോയ; ചില ബജറ്റ് വിശേഷങ്ങള്‍

തിരുവനന്തപുരം: (www.kasargodvartha.com) 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് കെ എം മാണിയുടെ പേരിലാണ്. ധനമന്ത്രിയെന്ന നിലയില്‍ അഞ്ച് മന്ത്രിസഭകളില്‍ അംഗമായിരുന്ന അദ്ദേഹം 13 ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്
          
History | പറഞ്ഞുപറഞ്ഞ് ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട തോമസ് ഐസക്; 6 മിനുറ്റില്‍ ഒതുക്കിയ മാണിയും നായനാറും; 16 ദിവസം മാത്രം ധനമന്ത്രിയായി ബജറ്റ് അവതരിപ്പിച്ച സിഎച് മുഹമ്മദ് കോയ; ചില ബജറ്റ് വിശേഷങ്ങള്‍

സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായതിനാല്‍ 1965-66, 1966-67, 1982-82 വര്‍ഷങ്ങളിലെ ബജറ്റുകള്‍ ലോക്സഭ പാസാക്കി. മുഖ്യമന്ത്രിമാരില്‍ ആര്‍ ശങ്കര്‍, അച്യുതമേനോന്‍, നായനാര്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കെ കരുണാകരന്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കിലും അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടില്ല. 1977ല്‍ സിഎച്ച് മുഹമ്മദ് കോയ 16 ദിവസം മാത്രം ധനകാര്യ വകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ മാര്‍ച്ച് 28ന് 1977-78 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.

1957 ജൂണ്‍ ഏഴിന് ആദ്യ ഇഎംഎസ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന സി അച്യുതമേനോനാണ് കേരളത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അച്യുതമേനോനും ശങ്കറും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ധനമന്ത്രിമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 മാര്‍ച്ച് 28 ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും 2015 ല്‍ കെഎം മാണിയും നടത്തിയ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമാണ് ഏറ്റവും ചുരുങ്ങിയ ബജറ്റ് പ്രസംഗം. 2015ല്‍ ബാര്‍ കോഴ കേസില്‍ ആരോപണം നേരിടുന്നതിനിടയിലായിരുന്നു മാണിയുടെ ചെറിയ ബജറ്റ് പ്രസംഗം.

രണ്ട് മന്ത്രിസഭകളില്‍ അംഗമായ തോമസ് ഐസക് 12 സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമസഭയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡും ഐസക്കിന് സ്വന്തം. 2021 ജനുവരി 15-ന് അദ്ദേഹത്തിന്റെ പ്രസംഗം മൂന്ന് മണിക്കൂറും 17 മിനിറ്റും ദൈര്‍ഘ്യമുള്ളതായിരുന്നു. രണ്ട് മണിക്കൂറും 54 മിനിറ്റും നീണ്ട ഉമ്മന്‍ചാണ്ടിയുടെ 2016ലെ ബജറ്റ് പ്രസംഗം ദൈര്‍ഘ്യമേറിയ രണ്ടാമത്തെ പ്രസംഗമാണ്.

ധനമന്ത്രിമാര്‍ (1957-2021)

സി അച്യുതമേനോന്‍ 1957-59, 1970-71
ആര്‍ ശങ്കര്‍ 1960-62, 1962-64
പി കെ കുഞ്ഞ് 1967-69
എന്‍ കെ ശേശന്‍ 1969-70
കെ ടി ജോര്‍ജ് 1971-72
കെ ജി അടിയോടി 1972-75
കെ എം മാണി 1975-77, 1980-81, 1981-82, 1982-87, 2011-15
സി എച്ച് മുഹമ്മദ് കോയ മാര്‍ച്ച് 1977-ഏപ്രില്‍ 1977
എം കെ ഹേമചന്ദ്രന്‍ 1977-78
എസ് വരദരാജന്‍ നായര്‍ 1978-79
എന്‍ ഭാസ്‌കരന്‍ നായര്‍ 1979 ഒക്ടോബര്‍- 1979 ഡിസംബര്‍
വി വിശ്വനാഥ മേനോന്‍ 1987-91
ഉമ്മന്‍ചാണ്ടി 1991-94, 2015-16
കെ കരുണാകരന്‍ 1994-95
സി വി പത്മരാജന്‍ 1995-96
ടി ശിവദാസ മേനോന്‍ 1996-2001
കെ ശങ്കരനാരായണന്‍ 2001-04
വക്കം പുരുഷോത്തമന്‍ 2004-06
ടി എം തോമസ് ഐസക്ക് 2006-11, 2016-2021
കെ എന്‍ ബാലഗോപാല്‍ 2021 മുതല്‍

Keywords:  Latest-News, Kerala, Thiruvananthapuram, Top-Headlines, Budget, Kerala-Budget, Government-of-Kerala, History of Kerala Budget.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL