city-gold-ad-for-blogger
Aster MIMS 10/10/2023

Success story | പ്രതിസന്ധികളില്ലാത്ത വിജയഗാഥയുമായി 'അവളിടം' ക്ലബിലെ അംഗനമാർ

-സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) പ്രതിസന്ധികളില്ലാത്ത വിജയഗാഥയുമായി ബളാൽ പഞ്ചായതിലെ അവളിടം വനിതാ ക്ലബിലെ അംഗനമാർ ഒന്നാം വാർഷികം ആഘോഷിച്ചു. യുവജന ക്ഷേമബോർഡിന്റെ കീഴിൽ 2022 ജനുവരി 25നാണ് ബളാൽ പഞ്ചായതിലെ 16 വാർഡുകളിലെയും പ്രാധിനിത്യം ഉറപ്പ് വരുത്തി അവളിടം എന്ന പേരിൽ വനിതാ ക്ലബ് രൂപീകരിച്ചത്.
                  
Success story | പ്രതിസന്ധികളില്ലാത്ത വിജയഗാഥയുമായി 'അവളിടം' ക്ലബിലെ അംഗനമാർ

പരിമിതികളും പ്രതിസന്ധികളും തരണം ചെയ്ത് ഒരു വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപെടെ ഒട്ടേറെ ക്ഷേമകാര്യങ്ങൾ ക്ലബിലെ അംഗങ്ങളായ വനിതാ പ്രവർത്തകർ നടത്തി. ബുധനാഴ്ച ബളാൽ പഞ്ചായത് ഹോളിൽ നടന്ന വാർഷികാഘോഷം പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു. കേക് മുറിച്ച് കൊണ്ട് മധുരവും പങ്കുവെച്ചു.
               
Success story | പ്രതിസന്ധികളില്ലാത്ത വിജയഗാഥയുമായി 'അവളിടം' ക്ലബിലെ അംഗനമാർ

സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയക്കാലയിൽ, പി പത്മാവതി, അംഗങ്ങളായ പിസി രഘുനാഥൻ നായർ, ജോസഫ് വർക്കി, സന്ധ്യ ശിവൻ, ബിൻസി ജെയിൻ, മോൻസി ജോയി, കുടുംബശ്രീ സി ഡി എസ് ചെയർപേർസൺ മേരി ബാബു, കൃഷി അസി. ഓഫീസർ ശശീന്ദ്രൻ കെ, വനിതാ ക്ലബ് പ്രസിഡന്റ് ഷാഹിദ മാലോം, സെക്രടറി ലിൻസി രൂമേഷ്, ലിബി ജോമോൻ, ലിൻസി റൂമേഷ്, ഗായത്രി എന്നിവർ പ്രസംഗിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Vellarikundu, Women of 'Avalidam' club with success story.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL