ഷിവമോഗ്ഗ കൊണഗവള്ളി ഗ്രാമത്തില്‍ കാളയെ കളത്തിലിറക്കിയുള്ള കായിക വിനോദം കാണാന്‍ തടിച്ച് കൂടിയ നൂറുകണക്കിനാളുകളുടെ മുന്‍നിരയില്‍ ഇടം നേടിയതായിരുന്നു ലോകേഷ്. വിറളിപൂണ്ട് ആള്‍ക്കൂട്ടത്തിലേക്ക് മുക്രയിട്ടു കയറിയ കാളയുടെ കുത്തേറ്റ് വീഴുകയായിരുന്നു. ഉടന്‍ ഷിവമോഗ്ഗ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ മരിച്ചു.
ഷികാരിപുര മാലൂരില്‍ ഒന്നാം നിരയില്‍ നിലയുറപ്പിച്ച് ആര്‍പ്പുവിളിക്കുകയായിരുന്നു രംഗനാഥ്. പൊടുന്നനെ കാണികള്‍ക്കിടയിലേക്ക് കുതിച്ച കാളയുടെ ആദ്യ ഇരയായ രംഗനാഥും ഷിവമോഗ്ഗ ആശുപത്രിയില്‍ മരിച്ചു.
Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Died, Obituary, Two killed in bull attack in Shivamogga's Hori festival.
< !- START disable copy paste -->