ഗുരുവായനകെരെ-വേണൂർ റോഡിൽ ഗോലിയങ്ങാടി, ഗർദാഡിക്ക് സമീപം ഇനോവ കാറും ബസും തമ്മിലാണ് അപകടമുണ്ടായത്. കാറിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം.
പാവപ്പെട്ടവരുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരുന്ന നൗശാദ് ഹാജിയുടെ അപ്രതീക്ഷിത വിയോഗം ദക്ഷിണ കന്നഡ ജില്ലയ്ക്ക് വലിയ ആഘാതമായി മാറി. സമസ്ത മദ്‌റസ മാനജ്‌മെന്റ് അസോസിയേഷൻ ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട്, ഗുരുപുര റേൻജ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.