Join Whatsapp Group. Join now!
Aster MIMS 10/10/2023

Seized | കസ്തൂരി മാനിന്റെ കസ്തൂരിയുമായി 2 പേര്‍ പിടിയില്‍; വിപണിയില്‍ മോഹവില കോടികള്‍; 'വാങ്ങാന്‍ കാത്തുനിന്നത് കാസര്‍കോട് സ്വദേശികള്‍'

Two arrested with kasthuri, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kasargodvartha.com) വില്‍പനയ്ക്കായി കൊണ്ടുപോയ കസ്തൂരി മാനിന്റെ കസ്തൂരിയുമായി രണ്ട് പേരെ പിടികൂടിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് സിഎം, കോട്ടയം ജില്ലയിലെ പ്രസാദ് സികെ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് വനം കണ്‍സര്‍വേറ്റര്‍ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ നരേന്ദ്രബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ഫ്‌ലയിംഗ് സ്‌ക്വാഡ് വിഭാഗം സംയുക്തമായി നടത്തിയ പരിശോധനയില്‍ താമരശ്ശേരിയില്‍ വെച്ചാണ് ഇവര്‍ കുടുങ്ങിയത്.
            
Latest-News, Kerala, Kasaragod, Kozhikode, Top-Headlines, Crime, Arrested, Smuggling, Two arrested with kasthuri.

'മംഗ്‌ളുറു സ്വദേശികള്‍ക്ക് വില്‍പനയ്ക്കായി കൊണ്ട് പോകാന്‍ താമരശ്ശേരിയില്‍ കാത്ത് നില്‍ക്കുമ്പോഴാണ് രണ്ട് പേരും പിടിയിലായത്. മുഹമ്മദ് കര്‍ണാടക സ്വദേശിയാണ്. ചില മന്ത്രവാദ കര്‍മങ്ങള്‍ ചെയ്യുന്നയാളാണ് ഇയാള്‍. കസ്തൂരി വാങ്ങുന്നതിനായി കാസര്‍കോട് സ്വദേശികള്‍ ഇവരെ ബസ് സ്റ്റാന്‍ഡില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
              
Latest-News, Kerala, Kasaragod, Kozhikode, Top-Headlines, Crime, Arrested, Smuggling, Two arrested with kasthuri.

കസ്തൂരി മാനിനെ കൊന്നതിന് ശേഷം അതിന്റെ നാഭിഭാഗത്ത് നിന്ന് എടുക്കുന്നതാണ് ഇത്. കസ്തൂരി മാന്‍ വന്യജീവി സംരക്ഷിത പട്ടികയില്‍ പെടുത്തി സംരക്ഷിച്ച് വരുന്ന വന്യജീവിയാണ്. സാധാരണയായി ഹിമാലയന്‍ സാനുക്കളിലാണ് കസ്തൂരി മാനുകളെ കണ്ട് വരുന്നത്. ഇതിന് അന്താരാഷ്ട്ര മാര്‍കറ്റില്‍ കോടികളുടെ മോഹവില ഉണ്ടെന്ന തെറ്റായ ധാരണയുള്ളത് കൊണ്ടാണ് കസ്തൂരി ശേഖരിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നത്', വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് റേന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എംപി സജീവ് കുമാര്‍, കാസര്‍കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് റേന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ വി രതീശന്‍, റേന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ കെ ഷാജീവ്, ഡെപ്യുടി റേന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ കെ ചന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഹരിദാസ് ഡി, ലിയാന്‍ഡര്‍ എഡ്വേര്‍ഡ്, ഹരി, ശ്രീധരന്‍, ആന്‍സി രഹ്ന, ആസിഫ്, അസ്ലം, ഡ്രൈവര്‍മരായ വത്സരാജന്‍, ജിജീഷ് എന്നിവരടങ്ങിയ സംഘമാണ് കസ്തൂരി വേട്ട നടത്തിയത്.
തുടര്‍ അന്വേഷണത്തിനായി കേസ് താമരശ്ശേരി റേന്‍ജ് ഓഫീസര്‍ക്ക് കൈമാറി.
           
Latest-News, Kerala, Kasaragod, Kozhikode, Top-Headlines, Crime, Arrested, Smuggling, Two arrested with kasthuri.

Keywords: Latest-News, Kerala, Kasaragod, Kozhikode, Top-Headlines, Crime, Arrested, Smuggling, Two arrested with kasthuri.
< !- START disable copy paste -->

Post a Comment