Theft | വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി

ചന്തേര: (www.kasargodvartha.com) യുവതി വീട് പൂട്ടി ഭര്‍തൃഗൃഹത്തില്‍ പോയ സമയത്ത് മോഷ്ടാവ് വീട് കുത്തിതുറന്ന് അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വിദേശത്ത് ജോലി ചെയ്യുന്ന ഉദിനൂര്‍ സ്വദേശി സമദിന്റെ ഭാര്യ ജുനൈദ് മന്‍സിലില്‍ താമസിക്കുന്ന നൂറുന്നീസയുടെ പിലിക്കോട് എരവിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
                   
Latest-News, Kerala, Kasaragod, Top-Headlines, Robbery, Theft, Crime, Investigation, Theft in locked house.

ഭര്‍തൃഗൃഹമായ ഉദിനൂരിലേക്ക് വെള്ളിയാഴ്ച കുട്ടിയെയും കൂട്ടി പോയതായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ച് വന്നപ്പോഴാണ് മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് കുട്ടിയുടെ ഉള്‍പെടെയുള്ള അഞ്ച് പവന്റെ ആഭരണങ്ങള്‍ മോഷണം പോയത് മനസിലായത്. തുടര്‍ന്ന് ചന്തേര പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
                 
Latest-News, Kerala, Kasaragod, Top-Headlines, Robbery, Theft, Crime, Investigation, Theft in locked house.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Robbery, Theft, Crime, Investigation, Theft in locked house.
< !- START disable copy paste -->

Post a Comment

Previous Post Next Post