Join Whatsapp Group. Join now!
Aster mims 04/11/2022

Found Dead | ലാബ് ടെക്‌നീഷ്യൻ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Student found dead in bathroom#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ലാബ് ടെക്‌നീഷ്യൻ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവണേശ്വരം പൊടിപ്പള്ളത്തെ കുഞ്ഞിക്കണ്ണന്‍ - ലീല ദമ്പതികളുടെ മകള്‍ ജിസിന (23) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും 2.30 നും ഇടയിലുള്ള സമയത്താണ് കുളിമുറിയിലെ ഷവറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Latest-News, Top-Headlines, Died, Obituary, Death, Police, Postmortem, Exam-Fear, Examination, Education, Lab technician, Student, Kasaragod, Kanhangad, Kerala, Student found dead in bathroom.

കുളിമുറിയിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ മുട്ടിവിളിച്ചിട്ടും തുറന്നില്ല. ഇതേതുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഡിഗ്രി പഠിച്ചിരുന്ന യുവതി പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ കോഴ്സിന് ചേർന്നിരുന്നു. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Latest-News, Top-Headlines, Died, Obituary, Death, Police, Postmortem, Exam-Fear, Examination, Education, Lab technician, Student, Kasaragod, Kanhangad, Kerala, Student found dead in bathroom.


Keywords: Latest-News, Top-Headlines, Died, Obituary, Death, Police, Postmortem, Exam-Fear, Examination, Education, Lab technician, Student, Kasaragod, Kanhangad, Kerala, Student found dead in bathroom.

إرسال تعليق