Join Whatsapp Group. Join now!
Aster MIMS 10/10/2023

Road | റോഡുകള്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തം; കാഞ്ഞിരപ്പൊയില്‍ - ഇടത്തോട് പാതയ്ക്കായി മുറവിളി തുടരുന്നു; യാഥാര്‍ഥ്യമായാല്‍ മലയോരത്തേക്കുള്ള യാത്രാദൈര്‍ഘ്യം കുറയും

Strong demand to develop roads, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) മടിക്കൈ, കോടോം ബേളൂര്‍ പഞ്ചായതുകളിലെ ഗ്രാമീണ റോഡുകള്‍ വികസിപ്പിച്ച് കാഞ്ഞിരപ്പൊയില്‍ - ഇടത്തോട് പാതയാക്കാന്‍ ജനങ്ങളുടെ ആവശ്യം. കാഞ്ഞിരപ്പൊയില്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ചിന് സമീപത്ത് നിന്ന് വേങ്ങച്ചേരി കോളനി, ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഹയാതുല്‍ ഇസ്ലാം മദ്രസ വഴി തായന്നൂരേക്കും തായന്നൂര്‍ നിന്ന് മാളം, സര്‍കാരി കോളനി, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്, തേറംകല്ല്, അട്ടക്കണ്ടം അബ്രോസദന്‍ വൃദ്ധ മന്ദിരം, അട്ടക്കണ്ടം ഗവ. എല്‍പി സ്‌കൂള്‍, മാണിയൂര്‍ മഹാദേവ ക്ഷേത്രം വഴി ഇടത്തോടേക്കുമുള്ള ചെറുറോഡുകള്‍ വികസിപ്പിക്കണമെന്നാണ് ആവശ്യം.
             
Latest-News, Kerala, Kanhangad, Public-Demand, Complaint, Road, Top-Headlines, Strong demand to develop roads.

മലയോരത്തെ പ്രധാന കേന്ദ്രമായ പരപ്പയിലെത്താന്‍ നിലവില്‍ കാഞ്ഞിരപ്പൊയിലില്‍ നിന്ന് ആനക്കുഴി, എണ്ണപ്പാറ, തായന്നൂര്‍, കാലിച്ചാനടുക്കം വഴി മെകാഡം റോഡുണ്ട്. ഇതാകട്ടെ 18 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. നിര്‍ദിഷ്ട റോഡിലൂടെ പോയാല്‍ 12 കിലോ മീറ്റര്‍ ദൂരമേ ഉണ്ടാകൂ. 8.5 കിലോ മീറ്റര്‍ ഭാഗമാണ് കയറ്റം കുറച്ച് വീതി കൂട്ടി മെകാഡം ചെയ്യേണ്ടി വരിക. പരപ്പയില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്കും കാഞ്ഞങ്ങാട് നഗരത്തിലേക്കുമുള്ള എളുപ്പ പാതയായും ഇത് മാറും.
      
Latest-News, Kerala, Kanhangad, Public-Demand, Complaint, Road, Top-Headlines, Strong demand to develop roads.

വള്ളിച്ചിറ്റ അട്ടക്കണ്ടം - തായന്നൂര്‍ റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് ബിഎംബിസി ചെയ്യുന്നത് 2020 -21ലെ ബഡ്ജറ്റില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. ഇടത്തോട്, വള്ളിച്ചിറ്റ, തൊട്ടി, ഒടച്ചിലടുക്കം ക്ലിനിപ്പാറ, മാണിയൂര്‍, അട്ടക്കണ്ടം, കുളിക്കുന്നകുണ്ട്, നെരോത്ത്, എരളാല്‍, തീര്‍ക്കാനം, പീരോല്‍, തോംകല്ല്, സര്‍കാരി, കയ്യുള്ള മൂല, മാളം, തായന്നൂര്‍, കുഴിക്കോല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് വീതികുറഞ്ഞ റോഡാണ് ഏക ആശ്രയം. ഒട്ടേറെ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ കൂടിയാണ് റോഡ് പോകുന്നത്. കോളനികളില്‍ 260 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
       
Latest-News, Kerala, Kanhangad, Public-Demand, Complaint, Road, Top-Headlines, Strong demand to develop roads.
        
Latest-News, Kerala, Kanhangad, Public-Demand, Complaint, Road, Top-Headlines, Strong demand to develop roads.
        
Latest-News, Kerala, Kanhangad, Public-Demand, Complaint, Road, Top-Headlines, Strong demand to develop roads.

Keywords: Latest-News, Kerala, Kanhangad, Public-Demand, Complaint, Road, Top-Headlines, Strong demand to develop roads.
< !- START disable copy paste -->

Post a Comment