city-gold-ad-for-blogger
Aster MIMS 10/10/2023

Police action | മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്; അനധികൃത കടവുകളും റോഡും തകര്‍ത്തു; 10 ലോറികളില്‍ നിറച്ച മണല്‍ പിടികൂടി; 2 മാസത്തിനിടെ പുഴമണല്‍ കടത്തിയതിന് മഞ്ചേശ്വരത്ത് രജിസ്റ്റര്‍ ചെയ്തത് 27 കേസുകള്‍

മഞ്ചേശ്വരം: (www.kasargodvartha.com) മണല്‍ മാഫിയക്കെതിരെ മഞ്ചേശ്വരം പൊലീസ് നടപടി ശക്തമാക്കി. കൊമ്മങ്കളയിലും, ജോട്ക്കല്ലിലും പുഴയോരത്ത് 10 ലോറികളില്‍ നിറച്ച മണലും, മണലരിപ്പകളും, ടിപര്‍ ലോറിയും പിടികൂടി. അനധികൃത റോഡും, കടവുകളും തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ സന്തോഷ് കുമാര്‍, എസ്‌ഐ എന്‍ അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ നിന്ന് പിടിച്ച മണല്‍ പുഴയിലൊഴുക്കി. അനധികൃതമായി നിര്‍മിച്ച കടവുകളും റോഡുകളും ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു. കൊമ്മങ്കളയിലുണ്ടായിരുന്ന ടിപര്‍ ലോറി കസ്റ്റഡിയിലെടുത്തു.
      
Police action | മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്; അനധികൃത കടവുകളും റോഡും തകര്‍ത്തു; 10 ലോറികളില്‍ നിറച്ച മണല്‍ പിടികൂടി; 2 മാസത്തിനിടെ പുഴമണല്‍ കടത്തിയതിന് മഞ്ചേശ്വരത്ത് രജിസ്റ്റര്‍ ചെയ്തത് 27 കേസുകള്‍

കടവുകളിലേക്ക് വാഹനങ്ങള്‍ കടന്നുപോകായി റോഡ് നിര്‍മിച്ച് നല്‍കിയ വ്യക്തികള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസത്തിനിടെ പുഴമണല്‍ കടത്തിയതിന് 27 കേസുകളാണ് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 17 വാഹനങ്ങള്‍ പിടിച്ചെടുത്തു. കൂടാതെ കര്‍ണാടകയില്‍ നിന്ന് രേഖകളില്ലാതെ മണല്‍ കടത്തിക്കൊണ്ടുവന്നതിന് 10 ലോറികളും പിടികൂടി. മഞ്ചേശ്വരത്തും, പരിസരങ്ങളിലും മണല്‍ മാഫിയ പ്രദേശവാസികള്‍ക്ക് ഭീഷണിയായി മാറിയെന്ന് പരാതി ഉയര്‍ന്നിരുന്നു.
          
Police action | മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്; അനധികൃത കടവുകളും റോഡും തകര്‍ത്തു; 10 ലോറികളില്‍ നിറച്ച മണല്‍ പിടികൂടി; 2 മാസത്തിനിടെ പുഴമണല്‍ കടത്തിയതിന് മഞ്ചേശ്വരത്ത് രജിസ്റ്റര്‍ ചെയ്തത് 27 കേസുകള്‍

പൊലീസിന് വിവരം ചോര്‍ത്തികൊടുക്കുന്നുവെന്നാരോപിച്ച് മാഫിയകള്‍ വധഭീഷണി മുഴക്കുന്നതും, വീട്ടില്‍ കയറി അക്രമം നടത്തുന്നതും പതിവാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കടവുകളില്‍ പരിശോധനയ്ക്കെത്തുന്ന പൊലീസിനെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് ആരോപണമുണ്ട്. മണല്‍ സംഘത്തിന് ചില രാഷ്ട്രീയ നേതാക്കള്‍ ഒത്താശ ചെയ്യുന്നതായും പറയുന്നുണ്ട്. ഇത് പൊലീസിന് തലവേദനയായിട്ടുണ്ട്. രണ്ട് മാസം മുമ്പ് കുമ്പള കളത്തൂരില്‍ മണല്‍ കടത്തിയ ടിപര്‍ ലോറി കുമ്പള പൊലീസ് പിന്തുടരുന്നതിനിടെ ജീപിലിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായുള്ള സംഭവം ഏറെ ചര്‍ചയായിരുന്നു.

Keywords:  Latest-News, Kerala, Kasaragod, Manjeshwaram, Top-Headlines, Police, Sand Mafia, Police take strong action against sand mafia.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL