Join Whatsapp Group. Join now!
Aster MIMS 10/10/2023

HC notice | വ്യാപാരിയെ കൊന്ന കേസ്: പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ ഹൈകോടതി നോടീസ്; മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ ഫെബ്രുവരി 13ന് റിപോര്‍ട് നല്‍കണം

Non-arrest of murder accused; HC issues notice to City Police Commissioner, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) മൂഡബിദ്രിയിലെ സ്വര്‍ണ വ്യാപാരി അബ്ദുല്ലത്വീഫി (38) നെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതിയുടെ അറസ്റ്റ് വൈകുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ പൊലീസിന് കര്‍ണാടക ഹൈകോടതി നോടീസ്. മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍, മുല്‍കി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ഫെബ്രുവരി 13ന് റിപോര്‍ട് നല്‍കണം.
           
Latest-News, National, Karnataka, Mangalore, Top-Headlines, Crime, Murder, High-Court, Court, Non-arrest of murder accused; HC issues notice to City Police Commissioner.

മുല്‍കിയില്‍ ഒരു ബാങ്ക് ശാഖയ്ക്ക് മുന്നില്‍ 2020 ജൂണ്‍ അഞ്ചിനാണ് ലത്വീഫ് കൊല്ലപ്പെട്ടത്. ഭാര്യാപിതാവ് മുനീര്‍ കര്‍നാട്, ഹസാജ് എന്നിവര്‍ക്കൊപ്പം സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലെത്തിയ സംഘം വളഞ്ഞ് അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ലത്വീഫ് സംഭവസ്ഥലത്ത് മരിച്ചു. പരുക്കേറ്റ മറ്റു രണ്ടുപേര്‍ ദീര്‍ഘകാലം ചികിത്സ കഴിഞ്ഞാണ് സുഖം പ്രാപിച്ചത്.
                  
Latest-News, National, Karnataka, Mangalore, Top-Headlines, Crime, Murder, High-Court, Court, Non-arrest of murder accused; HC issues notice to City Police Commissioner.

കേസിലെ 10 പ്രതികളില്‍ ഒമ്പത് പേരേയും അറസ്റ്റ് ചെയ്ത പൊലീസ് പ്രധാന പ്രതി മുസ്ത്വഫ പക്ഷിക്കരെ എന്നയാളെ അറസ്റ്റ് ചെയ്തില്ല. ഇയാള്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ലത്വീഫിന്റെ ഭാര്യ മുബീന നല്‍കിയ അപീല്‍ ഹരജി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം റദ്ദാക്കി. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരെ മുബീന ഹൈകോടതിയില്‍ റിട് ഹരജി ഫയല്‍ ചെയ്യുകയായിരുന്നു.

Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Crime, Murder, High-Court, Court, Non-arrest of murder accused; HC issues notice to City Police Commissioner.
< !- START disable copy paste -->

إرسال تعليق