city-gold-ad-for-blogger
Aster MIMS 10/10/2023

Neglect | പാര്‍ഥിസുബ്ബയുടെ പേരിലുള്ള യക്ഷഗാന കലാകേന്ദ്രം: ലക്ഷങ്ങള്‍ ചിലവിട്ട് പാതിവഴിയിലുപേക്ഷിച്ച കെട്ടിടം കാടുമൂടി നശിക്കുന്നു; നിർമാണ പ്രവൃത്തി നിലച്ചിട്ട് വര്‍ഷങ്ങള്‍; അധികൃതര്‍ക്ക് മൗനമെന്ന് ആക്ഷേപം; സംരക്ഷിക്കണമെന്ന് മാനവ സംസ്‌കൃതി

കുമ്പള: (www.kasargodvartha.com) തുളു നാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷഗാനത്തേയും യക്ഷഗാന കുലപതി പാര്‍ഥിസുബ്ബനെയും സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് ആക്ഷേപം. പാര്‍ഥിസുബ്ബയുടെ പേരില്‍ കുമ്പള മുജുംഗാവില്‍ നിര്‍മാണം ആരംഭിച്ച് പാതിവഴിയില്‍ ഉപേക്ഷിച്ച യക്ഷഗാന കലാക്ഷേത്രം പൂര്‍ണമായും നാശത്തിന്റെ വക്കിലാണ്. കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് കെട്ടിടങ്ങള്‍ ദ്രവിച്ച നിലയിലാണ്. അവഗണനയുടെയും കെടുകാര്യസ്ഥതയുടെയും നേര്‍ക്കാഴ്ചയാവുകയാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടം. യക്ഷഗാന കലാകാരന്മാര്‍ പരാതിയുമായി ചെന്നാല്‍ നടപടി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനത്തില്‍ മാത്രം ഒതുക്കുന്നുവെന്നാണ് ആരോപണം.
       
Neglect | പാര്‍ഥിസുബ്ബയുടെ പേരിലുള്ള യക്ഷഗാന കലാകേന്ദ്രം: ലക്ഷങ്ങള്‍ ചിലവിട്ട് പാതിവഴിയിലുപേക്ഷിച്ച കെട്ടിടം കാടുമൂടി നശിക്കുന്നു; നിർമാണ പ്രവൃത്തി നിലച്ചിട്ട് വര്‍ഷങ്ങള്‍; അധികൃതര്‍ക്ക് മൗനമെന്ന് ആക്ഷേപം; സംരക്ഷിക്കണമെന്ന് മാനവ സംസ്‌കൃതി

തുളുനാടിന് വലിയ പ്രതീക്ഷ നല്‍കിയാണ് കലാകേന്ദ്ര നിര്‍മാണത്തിന് തുടക്കം കുറിച്ചത്. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും അവഗണന തുടരുകയാണ്. യക്ഷഗാന കലാരൂപത്തെ യുവതലമുറകള്‍ക്ക് പരിചയപ്പെടുത്താനുള്ള പഠന പരിശീലന കേന്ദ്രം, ഗവേഷണത്തിന് ഉപയോഗിക്കാവുന്ന ലൈബ്രറി, യക്ഷഗാന പരിപാടികള്‍ക്കായുള്ള ഹോള്‍ എന്നിവയായിരുന്നു കലാകേന്ദ്രം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. കെട്ടിടത്തിന്റെ ഭിത്തികള്‍ കെട്ടി ഉയര്‍ത്തുകയും, ഭാഗികമായി മേല്‍ക്കൂര ഓടുമേയുകയും ചെയ്തിരുന്നു. ഇതിനിടയില്‍ പൂര്‍ത്തിയാകാത്ത കെട്ടിടത്തിനുള്ളില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പിന്നീട് പണി നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇപ്പോള്‍ രാത്രിയായാല്‍ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമാണെന്നും ആക്ഷേപമുണ്ട്. മദ്യപാനത്തിനും മറ്റുമാണ് ഉപയോഗിക്കുന്നതെന്നാണ് ആരോപണം. കെട്ടിടത്തിനുള്ളിലും, പുറത്തും മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. മദ്യ ലഹരിയില്‍ കെട്ടിടത്തിന്റെ ഓടുകളൊക്കെ എറിഞ്ഞു പൊളിക്കുന്നതായും ആക്ഷേപമുണ്ട്. ഇത് പാര്‍ഥി സുബ്ബയോടും, യക്ഷഗാനത്തോടും ചെയ്യുന്ന അനീതിയും അവഹേളനവുമാണെന്ന് യക്ഷ ഗാന കലാകാരന്മാര്‍ പറയുന്നു.
         
Neglect | പാര്‍ഥിസുബ്ബയുടെ പേരിലുള്ള യക്ഷഗാന കലാകേന്ദ്രം: ലക്ഷങ്ങള്‍ ചിലവിട്ട് പാതിവഴിയിലുപേക്ഷിച്ച കെട്ടിടം കാടുമൂടി നശിക്കുന്നു; നിർമാണ പ്രവൃത്തി നിലച്ചിട്ട് വര്‍ഷങ്ങള്‍; അധികൃതര്‍ക്ക് മൗനമെന്ന് ആക്ഷേപം; സംരക്ഷിക്കണമെന്ന് മാനവ സംസ്‌കൃതി

യക്ഷഗാന കാലാകേന്ദ്രം സംരക്ഷിക്കാനും, പദ്ധതി പൂര്‍ത്തീകരണത്തിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് 'മാനവ സംസ്‌കൃതി' മഞ്ചേശ്വരം താലൂക് കമിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. യോഗം കെപിസിസി സെക്രടറി എം അസിനാര്‍ ഉദ്ഘാടനം ചെയ്തു. മാനവ സംസ്‌കൃതി ജില്ലാ വൈസ് പ്രസിഡണ്ട് എ കെ ശശിധരന്‍ സംഘടനാ രൂപീകരണം സംബന്ധിച്ച് വിശദീകരിച്ചു. കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ പി വി രാജേഷ്, ഹര്‍ശാദ് വൊര്‍ക്കാടി, ശാനിദ് കയ്യുംകൂടല്‍, പൃഥ്വിരാജ് ഷെട്ടി, ഹമീദ് കാവില്‍, അന്‍വര്‍ സിറ്റി മെഡികല്‍, സലിം പുത്തിഗെ, ഡോള്‍ഫിന്‍ ഡിസോസ,ആരിഫ് മച്ചമ്പാടി, ജുനൈദ് ഉറുമി, റഫീഖ് കുണ്ടാര്‍, ഇര്‍ശാദ് മഞ്ചേശ്വരം, ജഗദീഷ് മൂടമ്പയല്‍, മുഹമ്മദ് ഹനീഫ് എംപി, ശരീഫ് കയ്യംകൂടല്‍, വിനോദ് കുമാര്‍ പാവൂര്‍, സുലൈമാന്‍, ഹനീഫ് പടിഞ്ഞാര്‍, ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. എം എ മൂസ മൊഗ്രാല്‍ നന്ദി പറഞ്ഞു.

ഭാരവാഹികള്‍: എംഎ മൂസ മൊഗ്രാല്‍ (ചെയര്‍മാന്‍), പൃഥ്വിരാജ് ഷെട്ടി (ജെനറല്‍ കണ്‍വീനര്‍), ഹമീദ് കാവില്‍ (വൈസ് ചെയര്‍മാന്‍), സുലൈമാന്‍ (ജോ. കണ്‍വീനര്‍), ഡോള്‍ഫിന്‍ ഡിസോസ (ട്രഷറര്‍).

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kumbala, Complaint, Neglect to Yakshagana Kala Kendram.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL