Accident | ചെറുവത്തൂരിൽ കൂട്ട വാഹനാപകടം; നിരവധി പേർക്ക് പരുക്ക്
Jan 17, 2023, 15:02 IST
ചെറുവത്തൂർ: (www.kasargodvartha.com) ദേശീയ പാതയിൽ ബസും ലോറിയും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. ദേശീയ പാതയിൽ കെ എ എച് ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രണവം ബസ്, മുന്നിൽ പോവുകയായിരുന്ന ഒരു വാഹനം പെട്ടെന്ന് ബ്രേകിട്ടപ്പോൾ നിർത്തുകയായിരുന്നു.
ഇതോടെ പിന്നാലെ വരികയായിരുന്ന ലോറി ബസിൽ ഇടിച്ചു. ലോറിക്ക് പിന്നിൽ ഇനോവ കാറും ഇടിച്ചു. ബസിൽ ഉണ്ടായിരുന്നവർക്കാണ് കാര്യമായി പരുക്കേറ്റത്. പരുക്കേറ്റവരെ ചെറുവത്തൂർ കെ എ എച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ് ചന്തേര പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
Keywords: Cheruvathur, News, Kerala, Top-Headlines, Injured, Vehicles, Accident, Mass accident; Many people injured.