ഉദുമ: (www.kasargodvartha.com) ഗൃഹനാഥനെ റെയിൽ പാളത്തിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ബാര അടുക്കത്ത് വയൽ കാനത്തിൻ തിട്ടയിലെ രാഘവൻ (50) ആണ് മരിച്ചത്. കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച പുലർചെ രണ്ട് മണിയോടെയാണ് രാഘവന്റെ മൃതദേഹം കണ്ടെത്തിയത്.
ഇതിനുമുമ്പ് മംഗ്ളുറു-ചെന്നൈ മെയില്‍ കടന്നുപോയിരുന്നു. ഈ ട്രെയിൻ ഇടിച്ചതാകാമെന്നാണ് നിഗമനം.
പരേതനായ പകീരൻ - കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രാവതി. മക്കൾ: നിമിത, മനീഷ (ബികോം വിദ്യാർഥിനി ലിബെർടി കോളജ്, കരിപ്പോടി ), മാളവിക (വിദ്യാർഥിനി, പള്ളിക്കര ജി എച് എസ് എസ്).
Keywords: Uduma, news, Kerala, Top-Headlines, kasaragod, Death, Train, Man found dead on railway track.