Join Whatsapp Group. Join now!
Aster mims 04/11/2022

Found dead | ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നതിനിടെ

Man found dead in well, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അമ്പലത്തറ: (www.kasargodvartha.com) വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴാംമൈല്‍ അയ്യങ്കാവ് റോഡിന് സമീപം താമസിക്കുന്ന കാലിച്ചാംപാറയില്‍ മാത്യു തടത്തില്‍ (70) ആണ് മരിച്ചത്. മാത്യുവിന്റെ ഭാര്യ കുട്ടിയമ്മ സഹോദരിക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് പാണത്തൂരിലേക്ക് പോയിരുന്നു.
             
Latest-News, Kerala, Kasaragod, Top-Headlines, Dead, Well, Died, Man found dead in well.

ശനിയാഴ്ച രാവിലെ ഇരിയയില്‍ താമസിക്കുന്ന മരമില്‍ ജീവനക്കാരനായ മകന്‍ സോണി ചായയുമായി വീട്ടിലെത്തിയപ്പോള്‍ പിതാവിനെ കാണാനില്ലായിരുന്നു. തിരച്ചില്‍ നടത്തിയപ്പോള്‍ വീട്ടുപറമ്പിലെ
റോഡരികിലുള്ള കിണറിന് സമീപം ടോര്‍ചും ചെരുപ്പും കണ്ടെത്തി. തുടര്‍ന്ന് കിണറില്‍ നോക്കിയപ്പോഴാണ് കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടത്.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലത്തറ പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുമക്കള്‍: സില്‍വി, ഡാലിയ.
                 
Latest-News, Kerala, Kasaragod, Top-Headlines, Dead, Well, Died, Man found dead in well.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Dead, Well, Died, Man found dead in well.
< !- START disable copy paste -->

Post a Comment