മംഗ്‌ളുറു: (www.kasargodvartha.com) വിട് ല കന്യാനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വിനയൻ എന്നയാളാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വിട് ല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ് മോർടം റിപോർടിൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Mangalore, National, Top-Headlines, Death, Police, Man found dead in bus shelter.