Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | '17 കാരിയെ തട്ടിക്കൊണ്ട് പോയി കര്‍ണാടകയില്‍ രഹസ്യകേന്ദ്രത്തില്‍ താമസിപ്പിച്ചു; മാസങ്ങളോളം പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും രാത്രി ഇറങ്ങിയോടി; വിലങ്ങുമായി ഓടുന്നത് കണ്ട് വഴിയില്‍ തടഞ്ഞ് മല്‍പിടുത്തത്തിലൂടെ കീഴടക്കി മാധ്യമ പ്രവർത്തകൻ''

Man arrested in assault case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) 17 കാരിയെ തട്ടിക്കൊണ്ടുപോയി കര്‍ണാടകയിലെ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്നും രാത്രി ഇറങ്ങിയോടി. വിലങ്ങുമായി ഓടുന്ന പ്രതിയെ കണ്ട് വഴിയില്‍ തടഞ്ഞ് മല്‍പിടുത്തത്തിലൂടെ കീഴടക്കി ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുനില്‍ കുമാര്‍ പ്രതിയെ പൊലീസിനെ ഏല്‍പിച്ചു.
              
Latest-News, Kerala, Kasaragod, Top-Headlines, Arrested, Crime, Accused, Assault, Molestation, Journalists, Man arre.sted in assault case

ശനിയാഴ്ച രാത്രി 8.30 മണിയോടെ കാസര്‍കോട് ജെനറല്‍ ആശുപത്രിക്ക് സമീപമാണ് നാടകീയ സംഭവങ്ങര്‍ അരങ്ങേറിയത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശാഫി (28) ആണ് ആശുപത്രിയില്‍ നിന്നും വിലങ്ങുമായി ഓടി രക്ഷപ്പെടുന്നതിനിടെ പിടിയിലായത്. 2022 സെപ്റ്റംബര്‍ മാസത്തില്‍ ശാഫി 17 കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്. ശനിയാഴ്ച പെണ്‍കുട്ടിയെ താമസിപ്പിച്ചതായി പറയുന്ന കര്‍ണാടയിലെ രഹസ്യ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചെത്തിയ വിദ്യാനഗര്‍ പൊലീസ് പെണ്‍കുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിദ്യാനഗറിലെത്തിച്ച ശേഷം പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് മാസങ്ങളോളം ലൈംഗീക പീഡനത്തിനിരയാക്കിയെന്ന കാര്യം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ട ശേഷം ശാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനായി കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടോടിയത്. പരിശോധിക്കാനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു കൈയിലെ വിലങ്ങ് ഊരിമാറ്റിയപ്പോഴാണ് മൂന്ന് പൊലീസുകാരെ തള്ളിമാറ്റി പുറത്തേത്തേക്കോടിയതെന്നാണ് വിവരം.
            
Latest-News, Kerala, Kasaragod, Top-Headlines, Arrested, Crime, Accused, Assault, Molestation, Journalists, Man arre.sted in assault case

ഈ സമയത്താണ് മാധ്യമ പ്രവർത്തകൻ സുനില്‍ കുമാര്‍ ജെനറല്‍ ആശുപത്രിയിലെത്തിയത്. സുനിലിന്റെ അളിയന്റെ ഭാര്യയെ വിദ്യാനഗര്‍ ചൈത്ര ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മറ്റ് ചെയ്തിരുന്നു. രക്തം ആവശ്യമുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ എത്തിയതായിരുന്നു സുനില്‍കുമാര്‍. രക്ത പരിശോധനയ്ക്ക് സമയം എടുക്കുമെന്ന് പറഞ്ഞത് കൊണ്ട് സുനില്‍ ഗേറ്റിന് സമീപത്തേക്ക് ഫോണില്‍ സംസാരിച്ച് കൊണ്ട് നടന്ന് പോയിരുന്നു. ഈ സമയമാണ് പ്രതി വിലങ്ങുമായി പുറത്തേക്ക് ഓടി വരുന്നത് കണ്ടത്.

മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ പിറകെ ഓടുന്നത് കണ്ട് യുവാവിനെ തടഞ്ഞ് കോത്ത് പിടിക്കുകയായിരുന്നുവെന്ന് സുനില്‍ പറഞ്ഞു. ആജാനുബാഹുവായ ശാഫി കുതറി മാറി മുന്നോട്ട് ഓടിയെങ്കിലും ഗേറ്റ് കടന്ന് മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ പിറകെ ഓടി വീണ്ടും പിടികൂടി. മല്‍പ്പിടുത്തത്തിനിടെ കാല്‍പിണച്ചുവെച്ച് വീണ്ടും രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം തടഞ്ഞുവെന്ന് സുനില്‍കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പിന്തുടര്‍ന്നുവന്ന മൂന്ന് പൊലീസുദ്യോഗസ്ഥര്‍ പ്രതിയെ വിലങ്ങു വെച്ചു ജീപില്‍ കയറ്റാന്‍ നോക്കിയെങ്കിലും മസില്‍ പിടിച്ചു നിന്ന യുവാവിനെ സുനില്‍ തന്നെയാണ് ജീപില്‍ തളളികയറ്റി കൊടുത്തത്. ഒച്ചവെച്ച് തങ്ങള്‍ പ്രതിയുടെ കൂടെ ഓടിയപ്പോള്‍ നിരവധി പേര്‍ നോക്കി നിന്നെങ്കിലും സുനില്‍കുമാര്‍ മാത്രമാണ് പ്രതിയെ കീഴടക്കാന്‍ മുന്നോട്ട് വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതി രക്ഷപ്പെട്ടിരുന്നുവെങ്കില്‍ സസ്‌പെന്‍ഷന്‍ ഉള്‍പെടെയുള്ള നടപടികള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നേനെയെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിയെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ പിടികൂടുന്നതിനിടെയില്‍ തന്റെ ഫോണ്‍ വീണ് പൊട്ടി പോകുകയും പ്രതിയുടെ ഒരു കയ്യില്‍ ഉണ്ടായിരുന്ന വിലങ്ങ് കൊണ്ട് കൈവിരലിനും മറ്റും മുറിവേറ്റതായും സുനില്‍ പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Crime, Accused, Assault, Molestation, Journalists, Man arre.sted in assault case
< !- START disable copy paste -->

إرسال تعليق