Join Whatsapp Group. Join now!
Aster MIMS 10/10/2023

Uroos | കുമ്പോല്‍ ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം

Kumbol Uroos begins, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) നാല് ദിവസം നീണ്ടുനില്‍ക്കുന്ന കുമ്പോല്‍ ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം. തക്ബീര്‍ ധ്വനികളുടെയും നൂറുകണക്കിന് വിശ്വാസികളുടെ പ്രാര്‍ഥനകളുടെയും അകമ്പടിയില്‍ പ്രമുഖ സൂഫി വര്യന്‍ കുമ്പോല്‍ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ പാപംകോയ നഗറില്‍ പതാക ഉയര്‍ത്തി.
                 
Latest-News, Kerala, Kumbala, Kumbol-Thangal, Makham-Uroos, Uroos, Religion, Video, Top-Headlines, Kasaragod, Kumbol Uroos begins.

കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കെഎസ് അലി തങ്ങള്‍, ഡോ. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എകെഎം അശ്‌റഫ് എംഎല്‍എ, യുടി ഖാദര്‍ എംഎല്‍എ, സയ്യിദലി ബാഫഖി തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് അതാഉല്ല തങ്ങള്‍, മിഥുന്‍ റൈ, യഹ്യ തളങ്കര, ലത്വീഫ് ഉപ്പളഗേറ്റ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
         
Latest-News, Kerala, Kumbala, Kumbol-Thangal, Makham-Uroos, Uroos, Religion, Video, Top-Headlines, Kasaragod, Kumbol Uroos begins.

വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി മൗലീദ്, സ്വലാത്, റാതീബ്, ദുആ മജ്‌ലിസുകള്‍ നടക്കും. ഞായറാഴ്ച അന്നദാനത്തോടെ സമാപിക്കും. ഉറൂസ് നഗരിയില്‍ യെനെപോയ മെഡികല്‍ ടീം ഏര്‍പെടുത്തിയ ഫസ്റ്റ് എയ്ഡ് സെന്റര്‍ ഡോ. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യെനെപോയ മെഡികല്‍ കോളജ് പ്രതിനിധി മുസ്ത്വഫ പങ്കെടുത്തു.



Keywords: Latest-News, Kerala, Kumbala, Kumbol-Thangal, Makham-Uroos, Uroos, Religion, Video, Top-Headlines, Kasaragod, Kumbol Uroos begins.
< !- START disable copy paste -->

Post a Comment