city-gold-ad-for-blogger
Aster MIMS 10/10/2023

Health scheme | മാലിക് ദീനാർ ആശുപത്രിയുമായി സഹകരിച്ച് കെഎസ് അബ്ദുല്ല മെമോറിയൽ സിഎച് സെന്റർ ഹെൽത് സ്കീം നടപ്പിലാക്കും; പാവപ്പെട്ടവർക്ക് ആശ്വാസമാകും

കാസർകോട്: (www.kasargodvartha.com) സിഎച് സെന്റർ മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രിയുമായി സഹകരിച്ച് കെഎസ് അബ്ദുല്ല മെമോറിയൽ കാസർകോട് സിഎച് സെന്റർ ഹെൽത് സ്കീം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുപ്രകാരം പാവപ്പെട്ട രോഗികൾക്ക് ഹെൽത് കാർഡ് നൽകി സൗജന്യ നിരക്കിൽ ചികിത്സ നൽകും. വാർഡ് അടിസ്ഥാനത്തിൽ അർഹരായ രോഗികളെ കണ്ടെത്തി അവർക്ക് ഹെൽത് കാർഡ് വിതരണം ചെയ്യും.

Health scheme | മാലിക് ദീനാർ ആശുപത്രിയുമായി സഹകരിച്ച് കെഎസ് അബ്ദുല്ല മെമോറിയൽ സിഎച് സെന്റർ ഹെൽത് സ്കീം നടപ്പിലാക്കും; പാവപ്പെട്ടവർക്ക് ആശ്വാസമാകും

കാസർകോട്, മഞ്ചേശ്വരം താലൂകിലുള്ളവരെയായിരിക്കും ആദ്യം ഈ സ്കീമിൽ പരിഗണിക്കുക. 2023 ഏപ്രിൽ ഒന്നിന് സ്കീം പ്രാബല്യത്തിൽ വരും. 1972 ൽ കാസർകോട് തളങ്കരയിൽ പ്രമുഖ വ്യവസായിയും മുസ്ലിം ലീഗ് നേതാവും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തകനുമായ കെഎസ് അബ്ദുല്ല സ്ഥാപിച്ച ചാരിറ്റബിൾ ആശുപത്രിയാണ് കാസർകോട് സിഎച് സെന്ററുമായി സഹകരിച്ച് പദ്ധതിക്ക് രൂപം നൽകിയത്. കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎച് സെന്ററിന്റെ കീഴിൽ ആംബുലൻസ് സേവനം, അഗതികളെ സംരക്ഷിക്കുന്ന സ്നേഹ വീട് തുടങ്ങിയ പദ്ധതികൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. നിരവധി പാവപ്പെട്ട രോഗികൾക്ക് സിഎച് സെന്റർ ഹെൽത് സ്‌കീം പ്രയോജനപ്പെടുമെന്നും ഭാരവാഹികൾ പറഞ്ഞു. 

വാർത്താസമ്മേളനത്തിൽ എംഎൽഎ മാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അശ്റഫ്, മുൻ മന്ത്രി സിടി അഹ്‌മദ്‌ അലി, സിഎച് സെന്റർ ചെയർമാൻ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റ്, വർകിങ് കമിറ്റി ചെയർമാൻ അബ്ദുൽ കരീം സിറ്റി ഗോൾഡ്, ജെനറൽ കൺവീനർ മാഹിൻ കേളോട്ട്, ട്രഷറർ എൻഎ അബൂബകർ, മാനജിങ് കമിറ്റി അംഗം യഹ് യ തളങ്കര, മാലിക് ദീനാർ ആശുപത്രി എംഡി അൻവർ സാദത്ത്, അസീസ് മരിക്ക, സി എച് സെന്റർ കോ-ഓഡിനേറ്റർ അശ്‌റഫ് എടനീർ, എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, എം അബ്ബാസ്, എ ബി ശാഫി, സഹീർ ആസിഫ്, അൻവർ ചേരങ്കൈ, ഖാദർ അണങ്കൂർ, ഹാശിം കടവത്ത്, കെഎം ബശീർ, ഹാരിസ് ചൂരി, നാസർ ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത് നഗർ, അസ്ലം പടിഞ്ഞാർ, ഹനീഫ് നെല്ലിക്കുന്ന് എന്നിവർ സംബന്ധിച്ചു. സി എച് സെന്ററിന്റെ വെബ്‌സൈറ്റിന്റെ (chcentrekasaragod(dot)in) ലോഞ്ചിങ്ങും ഇതിനോടനുബന്ധിച്ച് നടന്നു

Health scheme | മാലിക് ദീനാർ ആശുപത്രിയുമായി സഹകരിച്ച് കെഎസ് അബ്ദുല്ല മെമോറിയൽ സിഎച് സെന്റർ ഹെൽത് സ്കീം നടപ്പിലാക്കും; പാവപ്പെട്ടവർക്ക് ആശ്വാസമാകും

Keywords:  Latest-News, News, Top-Headlines, Kasaragod, KMCC, Hospital, Thalangara, Malik deenar, Health, Treatment, Free Treatment, Press meet, Muslim-league, KS Abdullah Memorial CH Center in collaboration with Malik Dinar Hospital to implement health scheme.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL