Join Whatsapp Group. Join now!
Aster MIMS 10/10/2023

Community | 'കാസര്‍കോട് ജില്ലാ സാദാത് കൂട്ടായ്മ' ജനുവരി 26ന് നിലവില്‍ വരും

'Kasargod Sadath Community' will be formed on January 26, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) 'കാസര്‍കോട് ജില്ലാ സാദാത് കൂട്ടായ്മ' എന്ന സംഘടന ജനുവരി 26ന് നിലവില്‍ വരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ പ്രവാചക കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനും പലസ്ഥലങ്ങളിലായി താമസിക്കുന്നവരുടെ ജീവിത സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടിയാണ് സംഘടനാ രൂപീകരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
             
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, 'Kasargod Sadath Community' will be formed on January 26.

തങ്ങള്‍ എന്ന പേര് ഉപയോഗിക്കുന്ന വ്യാജന്മാര്‍ ഉണ്ടെങ്കില്‍ അവരെ തിരിച്ചറിയുന്നതിനും സാമ്പത്തികമായും വിദ്യാഭ്യാസമായും പിന്നാക്കം നില്‍ക്കുന്ന സയ്യിദന്മാരെ കണ്ടെത്തി അവരുടെ ഉന്നമനത്തിനായി ഇടപെടുന്നതിനും ഇത്തരം പിന്നോക്കം നില്‍ക്കുന്നവരുടെ പ്രശ്‌നപരിഹാരത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

26ന് കാസര്‍കോട് ക്യാപിറ്റല്‍ ഇന്‍ ഹോടെലില്‍ നടക്കുന്ന ജില്ലാ കമിറ്റി രൂപീകരണവും സംഗമവും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, അത്വാഉല്ല തങ്ങള്‍ മഞ്ചേശ്വരം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, മന്ത്രി അഹ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സെഷനുകളിലായി പ്രമുഖര്‍ ക്ലാസെടുക്കും. സയ്യിദ് പുകോയ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിക്കും.
             
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, 'Kasargod Sadath Community' will be formed on January 26.

വാര്‍ത്താസമ്മേളനത്തില്‍ മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, യുകെ സൈഫുല്ല തങ്ങള്‍ മഞ്ചേശ്വരം, ഫസല്‍ തങ്ങള്‍ കാഞ്ഞങ്ങാട്, ഹനീഫ് തങ്ങള്‍ ചേരൂര്‍, അഡ്വ. സയ്യിദ് മുഈന്‍ തങ്ങള്‍ മഞ്ചേശ്വരം, സുഹൈല്‍ തങ്ങള്‍ ആദൂര്‍, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ മാണിക്കോത്ത് എന്നിവര്‍ സംബന്ധിച്ചു.



Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, 'Kasargod Sadath Community' will be formed on January 26.
< !- START disable copy paste -->

Post a Comment