കാസർകോട്: (www.kasargodvartha.com) തുടർചയായി രണ്ടാം തവണയും അമേരികയിലെ ടെക്‌സസിലെ ഫോർട് ബെൻഡ് കൗണ്ടിയിൽ ജഡ്‌ജായി സത്യപ്രതിജ്ഞ ചെയ്ത് കാസർകോടിന്റെ മരുമകൾ ജൂലി എ മാത്യു. തിരുവല്ല സ്വദേശിനിയായ ജൂലി നീലേശ്വരം ഭീമനടിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത്. ഫോർട് ബെൻഡ് കൗണ്ടി കോടതിയിലെ മൂന്നാം നമ്പർ ജഡ്‌ജായി നാല് വർഷത്തേക്ക് അവർ തുടരും.
ഭീമനടി സ്വദേശിയായ ജിമ്മി മാത്യുവാണ് ഭർത്താവ്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച ജൂലി എ മാത്യു 123,116 വോടുകൾക്കാണ് റിപബ്ലികൻ സ്ഥാനാർഥിയായ ആൻഡ്രൂ ഡോൺബർഗിനെ പരാജയപ്പെടുത്തിയത്. വോടെടുപ്പിലൂടെയാണ് അമേരികയിൽ ജഡ്ജുമാരെ നിയമിക്കുന്നത്. ബെഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇൻഡ്യൻ-അമേരികൻ വംശജയായി കഴിഞ്ഞ തവണ ജൂലി ചരിത്രം കുറിച്ചിരുന്നു.
2023 തനിക്ക് മികച്ച വർഷമായി മാറുകയാണെന്ന് ജൂലി പറയുന്നു. പദവിയിലെത്താനായത് പ്രത്യേകിച്ച് ഇൻഡ്യക്കാരിലും ഏഷ്യൻ വംശജരിലും ഇത്തരം പദവികളിൽ എത്താമെന്ന ആത്മവിശ്വാസം പകരുമെന്നും അവർ കൂട്ടിച്ചേർത്തു. ഫിലാഡൽഫിയയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലി പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഡെലവെയർ ലോ സ്കൂൾ, നെതർലൻഡ്‌സിലെ ലൈഡൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു.
ക്രിമിനൽ, സിവിൽ വിഷയങ്ങളിൽ 15 വർഷം അഭിഭാഷകയായി പ്രവർത്തിച്ചിരുന്നതിന്റെ അനുഭവുമായാണ് ഉത്തരവാദപ്പെട്ട പദവിയിലെത്തിയത്. ജുവനൈൽ ഇന്റർവെൻഷൻ ആൻഡ് മെന്റൽ ഹെൽത് കോടതിയുടെ തലപ്പത്തെത്തിയ ആദ്യ വ്യക്തി കൂടിയാണ് ഇവർ. തോമസ് ഡാനിയേൽ - സൂസമ്മ ദമ്പതികളുടെ മകളായ ജൂലിയും സഹോദരൻ ജോൺസണും ഫിലാഡൽഫിയയിലാണ് വളർന്നത്. തോമസ് ഫാർമസിസ്റ്റും സൂസമ്മ അമേരികയിൽ നഴ്സുമാണ്.