city-gold-ad-for-blogger
Aster MIMS 10/10/2023

M I Abdul Azeez | നാടിന്റെ വൈവിധ്യങ്ങളുടെ നിലനില്‍പ്പിനായി സമൂഹം ഐക്യപ്പെടണമെന്ന് ജമാഅതെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്

കാസര്‍കോട്: (www.kasargodvartha.com) നാടിന്റെ വൈവിധ്യങ്ങളുടെ നിലനില്‍പ്പിനായി സമൂഹം ഐക്യപ്പെടണമെന്ന് ജമാഅതെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്. ജമാഅതെ ഇസ്ലാമി 75-ാം വാര്‍ഷിക കാംപയിനിന്റെ ജില്ലാ പര്യടനങ്ങളുടെ ഭാഗമായി നടന്ന സൗഹൃദസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണകൂടം ന്യൂനപക്ഷത്തിന് മാത്രമല്ല മുഴുവന്‍ പൗരന്മാര്‍ക്കും ഭീഷണിയാണ്. ഈ യാഥാര്‍ഥ്യം മറച്ച് വെക്കാന്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് ഫാസിസ്റ്റുകള്‍. പരസ്പരം സ്‌നേഹിച്ച് ജീവിക്കുന്നവരെ ഭിന്നിപ്പിക്കാനാണ് ഫാസിസ്റ്റ് ശ്രമം. ഇത് തിരിച്ചറിഞ്ഞ് ചെറുക്കാനാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
                
M I Abdul Azeez | നാടിന്റെ വൈവിധ്യങ്ങളുടെ നിലനില്‍പ്പിനായി സമൂഹം ഐക്യപ്പെടണമെന്ന് ജമാഅതെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്

സംസ്ഥാന സെക്രടറി ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. അസി. അമീര്‍ പി മുജീബുര്‍ റഹ്മാന്‍ സമാപന പ്രസംഗം നടത്തി. സിടി അഹ്മദ് അലി, ശാനവാസ് പാദൂര്‍, ഹകീം കുന്നില്‍, എംഎ ലത്വീഫ്, ബദറുല്‍ മുനീര്‍, മുജീബ് അഹ്മദ്, മുഹമ്മദ് അബ്ദുല്‍ ഖാദര്‍, എഎസ് മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, അശ്റഫ് അലി ചേരങ്കെ, എരിയാല്‍ അബ്ദുല്ല, എംഎ സിദ്ദീഖ്, നിസാര്‍ പെര്‍വാഡ്, സിഎച് മുഹമ്മദ്, സ്വലാഹുദ്ദീന്‍, മുസ്ത്വഫ, കെഎസ് അന്‍വര്‍ സാദത്ത്, സലാം ഓര്‍ബിറ്റ്, കാപ്പില്‍ ശരീഫ്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഫാറൂഖ് ഖാസിമി, അബ്ദുല്ല കുഞ്ഞി, എംഎച് സീതി, കെ മുഹമ്മദ് ശാഫി, മഹ്മൂദ് എരിയാല്‍, ഹനീഫ് തെക്കില്‍, കെഎംഎ മജീദ്, ശരീഫ് പുത്തൂര്‍, ശഫീഖ് ചേരങ്കൈ, ജലില്‍ കക്കണ്ടം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് വിഎന്‍ ഹാരിസ് സ്വാഗതവും സംസ്ഥാന പിആര്‍ മീഡിയ സെക്രടറി സമദ് കുന്നക്കാവ് നന്ദിയും പറഞ്ഞു.
    
M I Abdul Azeez | നാടിന്റെ വൈവിധ്യങ്ങളുടെ നിലനില്‍പ്പിനായി സമൂഹം ഐക്യപ്പെടണമെന്ന് ജമാഅതെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Jamaat-e-Islami Kerala Ameer MI Abdul Azeez wants society to be united.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL