ബേക്കല്‍: (www.kasargodvartha.com) മിനി ലോറി സ്കൂടറിലിടിച്ചുണ്ടായ അപകടത്തില്‍ ഐഎന്‍എല്‍ പ്രാദേശിക നേതാവ് മരിച്ചു. ബേക്കല്‍ മൗവ്വല്‍ റഹ് മത്ത് നഗര്‍ ശാഖാ സെക്രടറി ഹൈഫാ മന്‍സിലിലെ അബൂബകര്‍ ഇബ്രാഹിം(57) ആണ് മരിച്ചത്. സ്കൂടര്‍ ഓടിച്ചിരുന്ന സഹോദരി ഭര്‍ത്താവ് മുഹമ്മദ് ഹുസൈന് നിസാരമായി പരുക്കേറ്റു.
ബുധനാഴ്ച രാവിലെ 11.25ന് മൗവ്വല്‍ ഹനഫി ജുമാ മസ്ജിദിന് സമീപത്തുവച്ചായിരുന്നു അപകടം. സ്കൂടിയില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ബേക്കല്‍ മദീനാ സൂപര്‍ മാര്‍കറ്റിലേക്ക് സാധനങ്ങളുമായി വന്ന മിനി ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ അബൂബകറെ പ്രദേശവാസികള്‍ മംഗ്ലൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൗവ്വല്‍ റഹ് മാനിയ ജുമാ മസ്ജിദ് മുന്‍ സെക്രടറിയായിരുന്നു. ശൈഖ് ഇബ്രാഹിമിന്റെയും സൈനബിയുടെയും മകനാണ്. ഭാര്യ: താജുനിസ. മകള്‍: ഇസറത് (മുബൈ). സഹോദരങ്ങള്‍: ഫാറൂഖ്, സക്കീന, നൂറുന്നിസ, സഫിയ.

Keywords: INL Leader Died in Road Accident, Bekal, News, Accidental Death, Mangalore, Hospital, Treatment, Kerala.
إرسال تعليق