ദുബൈ: (www.kasargodvartha.com) പൊലീസ് വേഷത്തിലെത്തി സ്വര്‍ണവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോകുകയും അഞ്ച് കോടി തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ ആറ് പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം എല്ലാവരെയും നാടുകടത്തണമെന്നും കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
തട്ടിയെടുത്ത തുക ആറുപേരും ചേര്‍ന്ന് തിരികെ നല്‍കുകയും വേണമെന്ന് കോടതി ഉത്തരവിട്ടതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ദുബൈയിലെ നൈഫ് ഏരിയയിലായിരുന്നു സംഭവം. ഒരു സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് പ്രവാസികളെയാണ് മോഷ്ടാക്കളുടെ സംഘം തട്ടിക്കൊണ്ടുപോയത്.
നൈഫില്‍ തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ നിന്ന് കിട്ടാനുള്ള പണം വാങ്ങി ബാഗിലിട്ട് നടന്നു വരുന്നതിനിടെ രണ്ട് ജീവനക്കാരെ തട്ടിപ്പ് സംഘം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് പൊലീസ് ആണെന്ന് പരിചയപ്പെടുത്തിയ ശേഷം രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചു. തുടര്‍ന്ന് പണം തട്ടിയെടുത്ത ശേഷം സംഘം കടന്നുകളഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
Keywords: Dubai, News, Gulf, Top-Headlines, Jail, Crime, arrest, Police, Dubai: Gang jailed for impersonating police, stealing Dh2.6 million.
Post a Comment