city-gold-ad-for-blogger
Aster MIMS 10/10/2023

Accident | കുമ്പള ദേശീയ പാതയിൽ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം; അപകടം ദേശീയപാത നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത്

കുമ്പള: (www.kasargodvartha.com) ആരിക്കാടി ദേശീയപാതയിൽ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലർചെ 6.30 മണിയോടെയാണ് അപകടം. മംഗ്ളൂറിൽ നിന്നും കോഴിക്കോട്ട് ഗ്യാസ് സിലിൻഡർ ഇറക്കി ഒഴിഞ്ഞ സിലിൻഡറുകളുമായി വരികയായിരുന്ന ലോറിയും ദേശീയപാത നിർമാണത്തിനായി കരിങ്കൽ പൊടികയറ്റി വരികയായിരുന്ന ടിപർ ലോറിയും തമ്മിലാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.

Accident | കുമ്പള ദേശീയ പാതയിൽ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം; അപകടം ദേശീയപാത നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത്

ഗുരുതരമായി പരുക്കേറ്റ ഗ്യാസ് ടാങ്കർ ലോറി ഡ്രൈവർ കണ്ണൂർ കേളകത്തെ സതീഷ് കുമാർ (54), ടിപർ ലോറി ഡ്രൈവർ കർണാടക ബാഗൽ കോട്ടെ ശിവരാജ് (30) എന്നിവരെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് സിലിൻഡർ ലോറി ഇടിയുടെ ആഘാതത്തില്‍ റോഡ് നിര്‍മാണത്തിന് വേണ്ടി തൂൺ നിർമിക്കാനായി എടുത്ത കുഴിയിലേക്ക് വീണു.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും ഹൈവേ പൊലീസും കുമ്പള പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുമ്പളയിലെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് പരുക്കേറ്റ ഡ്രൈവർമാരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

Accident | കുമ്പള ദേശീയ പാതയിൽ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം; അപകടം ദേശീയപാത നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത്


Keywords:  Latest-News, Top-Headlines, Kerala, Kasaragod, Kumbala, Accident, Injured, National highway, Lorry, Collided, Driver, Drivers seriously injured after lorries collide on Kumbala National Highway.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL