രാജപുരം: (www.kasargodvartha.com) കമിതാക്കളുടെ മരണം മലയോരത്തെ ഞെട്ടിച്ചു. ഇരുവരെയും പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തിയത്. ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ ഗ്യാലക്സി ഇന്‍ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കമിതാക്കളുടെ മൃതദേഹം കണ്ടെത്തിയത്.
കള്ളാറിലെ ഓടോറിക്ഷ ഡ്രൈവര്‍ ഒക്ലാവിലെ കെ എം മുഹമ്മദ് ശരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി ഒമ്പതര മണിക്കാണ് ഇവര്‍ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നോക്കിയപ്പോള്‍ ആണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ഈ മാസം ഏഴിന് ഇവരെ കാണുന്നില്ലെന്ന് കാണിച്ച് ബന്ധുക്കളുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ശരീഫിന് ഭാര്യയും മക്കളും സിന്ധുവിന് ഭര്‍ത്താവും മക്കളുമുണ്ട്.
മരിച്ച മുഹമ്മദ് ശരീഫിന്റെ ഭാര്യ: ശാഹിദ. മക്കള്‍: അഫീഫ, ശമ്മാസ്, അസിനാസ്. സിന്ധുവിന്റെ ഭര്‍ത്താവ് സതീഷ്. മക്കള്‍: ആര്യമോള് ആഷില്‍.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Tragedy, Death, Died, Investigation, Police, Death of Couples: Tragic news came while the police were searching for both of them.
< !- START disable copy paste -->
إرسال تعليق