city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | കടം വാങ്ങിയ പണം ചോദിച്ചെത്തി സ്ത്രീയെ ഉപദ്രവിച്ചതായി പരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; കട തല്ലി പൊളിച്ചതായും ആക്ഷേപം

കാഞ്ഞങ്ങാട്: (www.kasargodvartha.com) കടം വാങ്ങിയ പണം ചോദിച്ചെത്തി കട തല്ലി പൊളിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന സ്ത്രീയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ മാങ്ങാട്ടുപറമ്പ് റൂറൽ ഹെഡ്ക്വാർടേഴ്സിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ടി വി പ്രദീപിനെ (45) യാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

Arrested | കടം വാങ്ങിയ പണം ചോദിച്ചെത്തി സ്ത്രീയെ ഉപദ്രവിച്ചതായി പരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; കട തല്ലി പൊളിച്ചതായും ആക്ഷേപം

വെള്ളിയാഴ്ച സന്ധ്യയോടെയാണ് സംഭവം. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 52 കാരിയായ സ്ത്രീയുടെ പരാതിയിലാണ് കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. കോവിഡ് സമയത്ത് സ്ത്രീക്ക് 80,000 രൂപ കടം നൽകിയിരുന്നുവെന്നും ഇത് ചോദിച്ചാണ് പ്രദീപ് എത്തിയതെന്നും പണമില്ലെന്ന് പറഞ്ഞതോടെ വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീയെ കയറിപ്പിടിക്കുകയും വീടിനോട് ചേർന്നുള്ള കട തല്ലി പൊളിക്കുകയും ചെയ്തുവെന്നുമാണ് പരാതി. വീട്ടുപകരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്. സ്ത്രീയും മകളും സഹോദരനും അടക്കമുള്ളവർ വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് പൊലീസുകാരൻ അക്രമം നടത്തിയതെന്നാണ് പരാതി.

നേരത്തെ കാഞ്ഞങ്ങാട് കൺട്രോൾ റൂമിൽ ജോലി ചെയ്തപ്പോഴുള്ള അഞ്ച് വർഷത്തെ സൗഹൃദമാണ് പ്രദീപുമായുണ്ടായിരുന്നതെന്നാണ് വിവരം. മാനഹാനി ഉൾപെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസുകാരനെതിരെ കേസെടുത്തത്. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രദീപിനെ സംഭവ സ്ഥലത്ത് വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രദീപിനെ നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

കണ്ണൂർ ജില്ലയിൽ പൊലീസുകാരനെതിരെ മൂന്ന് കേസുകൾ നിലവിലുണ്ട്. ഒരു സമാനമായ കേസും ഒരു അടിപിടി കേസും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസുമാണ് ഇയാൾക്കെതിരെ ഉള്ളതെന്ന് ഹൊസ്ദുർഗ് പൊലീസ് വ്യക്തമാക്കി. യുഡിഎഫ് ഭരണകാലത്ത് പ്രദീപിനെതിരെ സസ്‌പെൻഷൻ ഉൾപെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

Arrested | കടം വാങ്ങിയ പണം ചോദിച്ചെത്തി സ്ത്രീയെ ഉപദ്രവിച്ചതായി പരാതി; ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; കട തല്ലി പൊളിച്ചതായും ആക്ഷേപം

Keywords:  Latest-News, Top-Headlines, Arrested, Kerala, Police, Police Station, Custody, Accuse,Attack, Complaint, Woman, Case, Cop arrested for assaulting woman.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL