ബൂട്ടുകൾ താളം മുഴക്കുന്ന വിക്രം മൈതാനി 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു പൊതുപരിപാടിക്ക് വിട്ടുനൽകുന്നത്. എട്ട് ഏക്കര്‍ വിസ്തൃതിയുള്ള വിക്രം മൈതാനി ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്‍റിന്റെ ഭാഗമാണ്.
60,000 സ്‌ക്വയർ ഫീറ്റിലാണ് വേദിക്കായി പന്തൽ ഒരുക്കിയത്. 40 അടി നീളവും 35 അടി വീതിയിലുമാണ് സ്റ്റേജ്. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീർണത്തിൽ 14 ഗ്രീൻ റൂമുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഏഴ് എണ്ണം വീതം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി നൽകും. പിൻവശത്തായി 1200 ചതുരശ്ര അടി വിസ്തീർണത്തിൽ വിശ്രമമുറിയുമുണ്ട്. വിഐപി, സംഘടന, പ്രസ്, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർക്കുള്ള പവലിയനും വേദിക്കരികിലായി തയാറാക്കിയിട്ടുണ്ട്. കൂടാതെ പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങിയ സേനകൾക്ക് ആവശ്യമായ സൗകര്യങ്ങളുമുണ്ട്.
തൃശൂർ സ്വദേശിയായ ഉമ്മർ പടപ്പിലാണ് വേദിയിലൊരുക്കുന്ന പന്തലിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും മേളകൾക്കും അനുബന്ധ പരിപാടികൾക്കും പന്തൽ ഒരുക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കരീം പടുകുണ്ടിൽ കൺവീനറായ കമ്മറ്റിക്കാണ് വേദിയുടെ ചുമതല. ജനുവരി മൂന്ന് മുതൽ 7വരെയാണ് കേരള സ്കൂൾ കലോത്സവം ജില്ലയിൽ നടക്കുന്നത്.
Keywords: Top-Headlines, Kerala, Art-Fest, School-fest, Kerala-School-Kalolsavam, Students, Contractors, Kozhikode, Setup in Kozhikod Biggest stage and tent in history of school arts festival.