city-gold-ad-for-blogger
Aster MIMS 10/10/2023

Chargesheet | പ്രവീൺ നെട്ടറു കൊലപാതകം: എൻഐഎ കുറ്റപത്രം സമർപിച്ചു; കേസിൽ 20 പ്രതികൾ; പോപുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങൾ; 2 പേരെ കൂടി കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു


മംഗ്‌ളുറു: (www.kasargodvartha.com) ബിജെപി യുവനേതാവ് പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസിൽ പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ പ്രവർത്തകരായ 20 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (NIA) കുറ്റപത്രം സമർപിച്ചു. ബെംഗ്ളൂറിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപിച്ചിരിക്കുന്നത്. സുള്ള്യ താലൂകിലെ ബെല്ലാരെ ഗ്രാമത്തിൽ 2022 ജൂലൈ 26 നാണ് പ്രവീൺ നെട്ടറു കൊല്ലപ്പെട്ടത്. ആദ്യം ബെല്ലാരെ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.

മുഹമ്മദ് ശിഹാബ്, അബ്ദുൽ ബശീർ, റിയാസ്, മുസ്ത്വഫ, മസ്‌ഊദ് കെഎ, മുഹമ്മദ് ശരീഫ്, അബൂബകർ സിദ്ദീഖ്, നൗഫൽ എം, ഇസ്മാഈൽ ശാഫി കെ, കെ മുഹമ്മദ് ഇഖ്ബാൽ, ശഹീദ് എം, മുഹമ്മദ് ശഫീഖ് ജി, ഉമർ ഫാറൂഖ് എംആർ, അബ്ദുൽ കബീർ സിഎ, മുഹമ്മദ് ഇബ്രാഹിം ഷാ, സൈനുൽ ആബിദ് വൈ, ശെയ്ഖ് സദ്ദാം ഹുസൈൻ, സകിയാർ എ, എൻ അബ്ദുൽ ഹാരിസ്, തുഫൈൽ എംഎച് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപിച്ചത്. ഐപിസി 120ബി, 153എ, 302, 34 വകുപ്പുകളും യുഎ (പി) ആക്ട്, 1967, സെക്ഷൻ 25(1)(a) ആംസ് ആക്ടിലെ സെക്ഷൻ 16, 18, 20 എന്നിവയുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുക, ആളുകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുക എന്നിവയായിരുന്നു പോപുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2047ഓടെ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായി സേവനസംഘങ്ങള്‍ക്കും കൊലപാതക സംഘങ്ങള്‍ക്കും പിഎഫ്ഐ രൂപം നല്‍കിയെന്ന് എന്‍ഐഎ ആരോപിക്കുന്നു. പ്രത്യേക സമുദായത്തിലെ നേതാക്കളെ കൊലപ്പെടുത്താന്‍ സേവനസംഘത്തിന്റെ ജില്ലാ നേതാവ് മുസ്ത്വഫയുടെ നേതൃത്വത്തില്‍ ബെംഗളൂരു നഗരത്തിലും സുള്ള്യ ടൗണിലും ബെല്ലാരെ ഗ്രാമത്തിലും ഗൂഢാലോചന നടത്തിയെന്നും പ്രവീൺ അടക്കം നാല് പേരുടെ പട്ടിക തയ്യാറാക്കിയിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.

Chargesheet | പ്രവീൺ നെട്ടറു കൊലപാതകം: എൻഐഎ കുറ്റപത്രം സമർപിച്ചു; കേസിൽ 20 പ്രതികൾ; പോപുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങൾ; 2 പേരെ കൂടി കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു


അതേസമയം കേസിലെ പ്രതികളിൽ മുസ്ത്വഫ, മസ്‌ഊദ് കെഎ, മുഹമ്മദ് ശരീഫ്, അബൂബകർ സിദ്ദീഖ്, ഉമർ ഫാറൂഖ് എംആർ, തുഫൈൽ എംഎച് എന്നിവരെ പിടികൂടാനായിട്ടില്ല. അതിനിടെ കേസിലെ രണ്ട് പ്രതികളെക്കൂടി കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് എൻഐഎ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മുഹമ്മദ് ശരീഫ്, മസ്‌ഊദ് കെഎ എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് തുക നൽകുമെന്ന് അറിയിച്ചിട്ടുള്ളത്. 

കൊലപാതകക്കേസിലെ നാല് പ്രതികളെ കണ്ടെത്താൻ എൻഐഎ നേരത്തെ 14 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് മുസ്ത്വഫ, എം എച് തുഫൈൽ എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ഉമര്‍ ഫാറൂഖ്, സിദ്ദിഖ് എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കുമെന്നാണ് വാഗ്ദാനം.

Keywords: news,National,Mangalore,Top-Headlines,case,Murder-case, Chargesheet Against 20 PFI Members in Praveen Nettaru Murder Case

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL