Youth arrested | കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Dec 4, 2022, 11:28 IST
കാസർകോട്: (www.kasargodvartha.com) 1200 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ പിഎൻ നൗശാദ് (35) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ടോടെ കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നാർകോടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പിജിയും സംഘവുമാണ് ഇയാളെ പിടികൂടിയത്.
തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുത്ത് നാർകോടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമ പ്രകാരം കേസെടുത്തു. നൗശാദിനെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അശ്റഫ് സികെ, സിഇഒ മാരായ സാജൻ എ, അജീഷ് സി, മഞ്ചുനാഥൻ വി, സതീശൻ കെ, വനിത സിവിൽ എക്സൈസ് ഓഫീസർ മെയ് മോൾ ജോൺ എന്നിവരുമുണ്ടായിരുന്നു.
Keywords: Youth arrested with cannabis, Kerala, Kasaragod, news, Top-Headlines, Arrested,Man,Police, Drugs, cannabis, Enforcement and Anti-Narcotics Special Squad.