Join Whatsapp Group. Join now!
Aster MIMS 10/10/2023

FB Post | 'പര്‍ദ ധരിച്ചതിന്റെ പേരില്‍ നേരിട്ടത് അപമാനം'; ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ദുരനുഭവം ഉണ്ടായതായി അധ്യാപികയുടെ ഫേസ്ബുക് പോസ്റ്റ്; ലെഗിന്‍സ് വിവാദത്തിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ചയായി

Teacher's Facebook post about bad experience at district school arts festival, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) ചായ്യോത്ത് നടക്കുന്ന ജില്ലാ കലോത്സവത്തില്‍ പര്‍ദ ധരിച്ചതിന്റെ പേരില്‍ അപമാനം നേരിട്ടെന്ന പരാതിയുമായി അധ്യാപിക. ഭക്ഷണശാലയില്‍ നിന്ന് നേരിട്ട അനുഭവമാണ് ആരിഫ ഫത്വാഹ് എന്ന അധ്യാപിക ഫേസ്ബുകില്‍ പങ്കുവെച്ചിരിക്കുന്നത്. കലോത്സവത്തില്‍ അറബിക് ചിത്രീകരണ വിഭാഗത്തില്‍ മത്സരിക്കുന്ന 10 വിദ്യാര്‍ഥികള്‍ക്ക് എസ്‌കോര്‍ടുമായി വന്നതായിരുന്നു ആരിഫയും മറ്റ് രണ്ട് മുസ്ലിം അധ്യാപികമാരും. മലപ്പുറത്ത് ലെഗിന്‍സ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന വിവാദങ്ങള്‍ക്കിടെ ആരിഫയുടെ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ചയായി.
             
Latest-News, Kerala, Kasaragod, Top-Headlines, Controversy, Social-Media, Kalolsavam, Teacher's Facebook post about bad experience at district school arts festival.

'മത്സരത്തിന്ന് നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മാത്രം ബാക്കി. നീണ്ട ക്യൂവില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് കരുതി കുട്ടികളെയും കൊണ്ട് ഭക്ഷണശാലയുടെ പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍, പങ്കെടുക്കുന്ന കുട്ടികള്‍ മാത്രം ഭക്ഷണം കഴിക്കട്ടെ, നിങ്ങള്‍ ക്യൂവില്‍ നില്‍ക്കുക എന്ന് സംഘാടകര്‍ നിര്‍ദേശിച്ചു. എസ്‌കോര്‍ടിങ് അധ്യാപകരാണ്, മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികളെ സ്റ്റേജില്‍ കയറ്റേണ്ടത് ഞങ്ങളാണ്, ഒരു അധ്യാപികയുടെ കയ്യില്‍ ഒരു കൈക്കുഞ്ഞുമുണ്ട്, എന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതൊന്നു കേള്‍ക്കാനുള്ള സന്മനസ് പോലും പ്രവേശന കവാടത്തില്‍ നില്‍ക്കുന്ന സംഘാടക സമിതിയില്‍പെട്ട അധ്യാപകന്‍ കാണിച്ചില്ല.
         
Latest-News, Kerala, Kasaragod, Top-Headlines, Controversy, Social-Media, Kalolsavam, Teacher's Facebook post about bad experience at district school arts festival.

അതേസമയം ഞങ്ങളുടെ മുന്നില്‍ കൂടി സാരി ധരിച്ച മുസ്ലിം അല്ലാത്ത അധ്യാപകര്‍ യഥേഷ്ടം കയറിപ്പോകുന്നത് വേദനയോടു കൂടിയും ഏറെ അപമാന ഭാരത്തോടുകൂടിയും നോക്കി നില്‍ക്കേണ്ടി വന്നു. എല്ലാവരുടെയും മുമ്പില്‍ ഇടിച്ചു കയറി ഭക്ഷണം കഴിക്കാന്‍ വേണ്ടി പോയ മൂന്ന് 'ഉമ്മച്ചി' മാരായി ഏറെനേരം നില്‍ക്കേണ്ടിവന്നു', ആരിഫ കുറിച്ചു. പിന്നീട് ബഹളം വെക്കരുത് എന്ന് പറഞ്ഞ് കുറേ നേരത്തിനു ശേഷമാണ് അവസാനം അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചതെന്നും അവര്‍ പറഞ്ഞു.

കപടമായ സെക്യുലറിസം പ്രസംഗിക്കുകയും ഉള്ളിനുള്ളില്‍ പര്‍ദയോടുള്ള അസഹിഷ്ണുതയും വര്‍ഗീയതയും കൊണ്ടുനടക്കുകയും ചെയ്യുന്ന ബുദ്ധിജീവികളോട് പുച്ഛം തോന്നുന്നതായി ആരിഫ കൂട്ടിച്ചേര്‍ത്തു. ലെഗിന്‍സ് ധരിക്കുന്ന അധ്യാപിക ബഹുമാനം അര്‍ഹിക്കുന്നുവെങ്കില്‍, അവരുടെ വസ്ത്ര സ്വാതന്ത്ര്യം മാനിക്കപ്പെടേണ്ടതാണെങ്കില്‍, പര്‍ദ ധരിക്കുന്ന അധ്യാപികയോ എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


Keywords: Latest-News, Kerala, Kasaragod, Top-Headlines, Controversy, Social-Media, Kalolsavam, Teacher's Facebook post about bad experience at district school arts festival.
< !- START disable copy paste -->

Post a Comment