Join Whatsapp Group. Join now!
Aster mims 04/11/2022

Memorial | 1965 ല്‍ പാകിസ്താനെതിരായ യുദ്ധത്തില്‍ വീരമൃത്യു വരിച്ച മുഹമ്മദ് ഹാശിമിന് നഗര ഹൃദയത്തില്‍ സ്മാരകം യാഥാര്‍ഥ്യമായി; ശനിയാഴ്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും

Rajmohan Unnithan MP will inaugurate 'Lt. Muhammad Hashim Memorial', #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) 1965 ലെ ഇന്‍ഡ്യ - പാകിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച തളങ്കര തെരുവത്തെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാശിമിന് നഗര ഹൃദയത്തില്‍ സ്മാരകം യാഥാര്‍ഥ്യമായി. പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശം കാസര്‍കോട് നഗരസഭ നിര്‍മിച്ച സ്മാരകം ശനിയാഴ്ച (ഡിസംബര്‍ 31) മൂന്ന് മണിക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ 2021-22 പദ്ധതിയില്‍ ഉള്‍പെടുത്തി രണ്ട് ഘട്ടങ്ങളിലായി ഓപണ്‍ ജിമും സ്മാരകവും നിര്‍മിക്കാനായിരുന്നു തീരുമാനം.
            
Latest-News, Kerala, Kasaragod, Top-Headlines, Memorial, Kasaragod-Municipality, Rajmohan Unnithan, Inauguration, Army, Military, War, Lt. Muhammad Hashim, Rajmohan Unnithan MP will inaugurate 'Lt. Muhammad Hashim Memorial'.

ഹാശിമിന്റെ ഫോടോ ആലേഖനം ചെയ്ത സ്തൂപമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. അടുത്ത മാര്‍ചിന് മുമ്പായി ഇവിടെ ഓപണ്‍ ജിംനേഷ്യം കൂടി സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 1962 ല്‍ ബെംഗ്‌ളൂറില്‍ കരസേനയില്‍ കമിഷന്‍ഡ് ഓഫിസര്‍ റിക്രൂട് മെന്റില്‍ പങ്കെടുത്ത് പട്ടാളത്തില്‍ നിയമനം നേടിയ ഹാശിം പരിശീലനത്തിന് ശേഷം ന്യൂഡെല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫിസര്‍ ആയി നിയോഗിച്ചെങ്കിലും അത് നിരസിച്ചു യുദ്ധത്തില്‍ മുന്‍ നിരയില്‍ തന്നെ പങ്കെടുക്കാന്‍ അനുമതി തേടിയ ധീരനായിരുന്നു.
           
Latest-News, Kerala, Kasaragod, Top-Headlines, Memorial, Kasaragod-Municipality, Rajmohan Unnithan, Inauguration, Army, Military, War, Lt. Muhammad Hashim, Rajmohan Unnithan MP will inaugurate 'Lt. Muhammad Hashim Memorial'.

1965 സെപ്റ്റംബറില്‍ നടന്ന പോരാട്ടത്തില്‍ 23-ാമത്തെ വയസിലാണ് ഹാശിം വീരമൃത്യു വരിച്ചത്. ധീരസൈനികന്റെ സ്മരണയ്ക്കായി സ്മാരകം എന്നത് കാസര്‍കോടന്‍ ജനത ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു. ഹാശിം എക്കാലവും ഓര്‍ക്കപ്പെടേണ്ടത് അനിവാര്യമായത് കൊണ്ടും ഹാശിമിന്റെ ജീവിതം പുതുതലമുറ പഠിക്കേണ്ടതിനും വേണ്ടിയാണ് സ്മാരകവും ജിംനേഷ്യവും സ്ഥാപിക്കുന്നതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയാവും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ അധ്യക്ഷത വഹിക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Memorial, Kasaragod-Municipality, Rajmohan Unnithan, Inauguration, Army, Military, War, Lt. Muhammad Hashim, Rajmohan Unnithan MP will inaugurate 'Lt. Muhammad Hashim Memorial'.
< !- START disable copy paste -->

Post a Comment