അഞ്ച് വിഭാഗങ്ങളിലായി നൽകുന്ന എക്സലൻസ് അവാർഡിൽ ആന്റി കാംപയിനിൻ്റെ പ്രവർത്തന മികവിന് സംസ്ഥാന തലത്തിൽ ഓരോ വർഷവും മൂന്ന് ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്. എല്ലാ വിഭാഗത്തിൽ നിന്നുമായി ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഉദ്യോഗസ്ഥനാണ് രഘുനാഥൻ. ലഹരി പദാർഥങ്ങളുടെ വിപത്തുകൾക്കെതിരായ ബോധവത്കരണ ക്ലാസുകൾ, ലഹരിക്ക് അടിമപ്പെട്ടവർക്കുള്ള ചികിത്സാ സഹായം, വിദ്യാർഥികൾക്ക് കൗൺസലിംഗ് സൗകര്യം ഒരുക്കിക്കൊടുക്കൽ തുടങ്ങിയ വിമുക്തി മിഷന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് രഘുനാഥനെ അവാർഡിന് പരിഗണിച്ചത്.
നീലേശ്വരം ചായ്യോത്ത് സ്വദേശിയാണ് രഘുനാഥൻ. 2001 ൽ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം 2007 മുതൽ കഴിഞ്ഞ 15 വർഷം കൊണ്ട് ലഹരിക്കെതിരെ 2300 ഓളം ബോധവത്കരണ ക്ലാസുകളാണ് നടത്തിയിട്ടുള്ളത്. ക്ലബുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബ സദസ്സുകളിലും തുടങ്ങി മിക്ക വേദികളിലും, സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ അദ്ദേഹം നിറസാന്നിധ്യമാണ്. നിരവധി ബോധവത്കരണ പ്രദർശന സ്റ്റാളുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുള്ള രാഘുനാഥൻ ആവശ്യമായവർക്ക് ചികിത്സയും കൗൺസലിംഗും ലഭ്യമാക്കുന്നതിന് മുൻനിരയിൽ പ്രവർത്തിക്കുന്നുണ്ട്.
ആൻറി നർകോടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ ഈ വർഷത്തെ ആൻ്റി നർകോടിക് സിൽവർ ജൂബിലി അവാർഡ് ലഭിച്ചിരുന്നു. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൽ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 15ന് ജില്ലാ പഞ്ചായത് ആദരിച്ചിരുന്നു. ബോധവത്കരണ പ്രവർത്തന മികവിന് എക്സൈസ് കമീഷണറുടേത് ഉൾപെടെ നിരവധി സദ്സേവന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ. സുനിത, മക്കള്‍ : ഡോ. അപര്‍ണ, അര്‍ജുന്‍. ജില്ലയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഊർജമായാണ് അംഗീകാരത്തെ ജനങ്ങൾ കണക്കാക്കുന്നത്.
Keywords: NG Raghunathan received Badge of Excellence from Minister MB Rajesh, Kerala, Kasaragod,news,Top-Headlines,Award,Excise,Drugs,Minister,Nileshwaram.