city-gold-ad-for-blogger
Aster MIMS 10/10/2023

Bus Shelters | ദേശീയപാത വികസനം: പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ താത്കാലികമായി പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി; ദുരിതത്തിലായി സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവർ

കുമ്പള: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ താത്കാലികമായി പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റുകയും കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയും കൂടി ചെയ്തതോടെ പൊരിവെയിലിൽ തളരുകയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ. മുതിർന്നവരും രോഗികളായവരും പിഞ്ചു കുട്ടികളും അടക്കമുള്ളവർക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
                  
Bus Shelters | ദേശീയപാത വികസനം: പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ താത്കാലികമായി പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി; ദുരിതത്തിലായി സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവർ

ഇനിയും എത്ര കാലം കത്തുന്ന വെയിലത്തും മഴയത്തും നിൽക്കേണ്ടി വരുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അതേസമയം, തലപ്പാടി - ചെങ്കള റീചിൽ ദേശീയപാത നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ കംപനി ചില ഭാഗങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ജനത്തിരക്കേറിയ എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കണമെന്നാണ് ആവശ്യം.
             
Bus Shelters | ദേശീയപാത വികസനം: പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ താത്കാലികമായി പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി; ദുരിതത്തിലായി സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവർ

പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എല്ലാ പ്രദേശങ്ങളിലും താൽക്കാലികമായി പുന:സ്ഥാപിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂടീവ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി ടി കെ ജഅഫർ സ്വാഗതവും ട്രഷറർ മുഹമ്മദ് സ്മാർട് നന്ദിയും പറഞ്ഞു.
 
Keywords: National Highway Development: demand for temporary bus waiting shelters, Kerala,Kasaragod,Kumbala,news,Top-Headlines,National highway,Road,Development project,Bus,passenger.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL